കായികം

രാഹുല്‍ ദ്രാവിഡ് മുന്‍പോട്ട് വരുമോ? പരിശീലക സ്ഥാനത്തേക്ക് അപേക്ഷിക്കാന്‍ ഇന്ന് അവസാന ദിനം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് അപേക്ഷിക്കുന്നതിനുള്ള സമയം ഇന്ന് അവസാനിക്കും. രാഹുല്‍ ദ്രാവിഡ് അപേക്ഷ നല്‍കുമോ എന്നതിലേക്ക് ഉറ്റു നോക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ലോകം. 

മുഖ്യ പരിശീലകന്‍, ബൗളിങ് കോച്ച്, ഫീല്‍ഡിങ് കോച്ച്, എന്‍സിഎയിലെ സ്‌പോര്‍ട്‌സ് സയന്‍സ് തലവന്‍ എന്നീ പോസ്റ്റുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഇതില്‍ മുഖ്യ പരിശീലകന്റെ സ്ഥാനത്തേക്ക് അപേക്ഷിക്കുന്നതിനുള്ള സമയം മാത്രമാണ് ഇന്ന് അവസാനിക്കുന്നത്. മറ്റ് പോസ്റ്റുകളിലേക്ക് അപേക്ഷിക്കുന്നതിന് നവംബര്‍ മൂന്ന് വരെ സമയമുണ്ട്. 

പരിശീലക സ്ഥാനത്തേക്ക് എത്താന്‍ രാഹുല്‍ ദ്രാവിഡ് സമ്മതം അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇതുവരെ ദ്രാവിഡ് അപേക്ഷ നല്‍കിയിട്ടില്ല. പരിശീലക സ്ഥാനം ഏറ്റെടുക്കുന്ന കാര്യത്തില്‍ ദ്രാവിഡ് ഇതുവരെ ഉറപ്പ് നല്‍കിയിട്ടില്ലെന്ന് കഴിഞ്ഞ ദിവസം ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞിരുന്നു. 

ട്വന്റി20 ലോകകപ്പോടെ രവി ശാസ്ത്രിയുടെ കരാര്‍ അവസാനിക്കും

അപേക്ഷ നല്‍കാന്‍ ദ്രാവിഡിന് താത്പര്യം ഉണ്ടെങ്കില്‍ അദ്ദേഹം അങ്ങനെ ചെയ്യും. എല്ലാം നടപടി ക്രമങ്ങള്‍ അനുസരിച്ച് നടക്കും. ഇപ്പോള്‍ ദ്രാവിഡ് നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ തലവനാണ്. ഇന്ത്യന്‍ ക്രിക്കറ്റില്‍ എന്‍സിഎയ്ക്ക് വലിയ റോളുണ്ട്. തീരുമാനം എടുക്കാന്‍ ദ്രാവിഡ് സമയം ചോദിച്ചിട്ടുണ്ട്. എന്താണ് സംഭവിക്കുക എന്ന് നമുക്ക് നോക്കാം, ഗാംഗുലി പറഞ്ഞു. 

ഇന്ന് അവസാന നിമിഷം രാഹുല്‍ ദ്രാവിഡ് അപേക്ഷ നല്‍കുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍. ദ്രാവിഡ് അപേക്ഷ നല്‍കിയാല്‍ പിന്നെ ദ്രാവിഡ് പരിശീലക സ്ഥാനത്തേക്ക് എത്തുമെന്ന് ഏതാണ്ട് ഉറപ്പാണ്. ടി20 ലോകകപ്പ് വരെയാണ് രവി ശാസ്ത്രിയുമായുള്ള ബിസിസിഐയുടെ കരാര്‍. ന്യൂസിലാന്‍ഡിന് എതിരായ പരമ്പര മുതല്‍ ഇന്ത്യക്ക് പുതിയ പരിശീലകന്‍ വരും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

14 പേര്‍ക്ക് പൗരത്വം; രാജ്യത്ത് സിഎഎ നടപ്പാക്കി കേന്ദ്രസര്‍ക്കാര്‍

അടിയോടടി പിന്നെ കല്യാണവും; "ഗുരുവായൂരമ്പല നടയില്‍" റിലീസ് ടീസർ

പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസ്; എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍

'രാം ചരൺ എന്റെ തെറാപ്പിസ്റ്റ്, പ്രതിസന്ധിഘട്ടത്തിൽ കൂടെ നിന്നു'; പ്രസവത്തിന് ശേഷമുള്ള വിഷാദത്തെ കുറിച്ച് ഉപാസന

സന്തോഷം കൊണ്ട് ഒന്ന് വാ പൊളിച്ചതാ! പിന്നെ അടയ്‌ക്കാൻ പറ്റുന്നില്ല; താടിയെല്ല് കുടുങ്ങി ഇൻസ്റ്റ​ഗ്രാം താരം ആശുപത്രിയിൽ