കായികം

ഹര്‍ദിക്കിനെ നാട്ടിലേക്ക് തിരിച്ചയക്കാന്‍ സെലക്ടര്‍മാര്‍ തീരുമാനിച്ചിരുന്നു, തടഞ്ഞത് ധോനി; ഉത്തരവാദിത്വം ഒരാള്‍ ഏറ്റെടുക്കണമെന്ന് മുന്‍ താരം 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഐപിഎല്ലിന് ശേഷം ഹര്‍ദിക്കിനെ നാട്ടിലേക്ക് തിരിച്ചയക്കാനാണ് സെലക്ടര്‍മാര്‍ തീരുമാനിച്ചിരുന്നത് എന്ന് റിപ്പോര്‍ട്ട്. എന്നാല്‍ ഹര്‍ദിക്കിന്റെ ഫിനിഷിങ് സ്‌കില്ലിലേക്ക് ചൂണ്ടി ലോകകപ്പ് സംഘത്തില്‍ നിലനിര്‍ത്താന്‍ ധോനി ആവശ്യപ്പെട്ടു എന്നാണ് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ഐപിഎല്ലില്‍ ഹര്‍ദിക് ബൗള്‍ ചെയ്യാതിരുന്നതോടെ ഹര്‍ദിക്കിനെ നാട്ടിലേക്ക് തിരിച്ചയക്കാനാണ് സെലക്ടര്‍മാര്‍ ആഗ്രഹിച്ചത്. എന്നാല്‍ ധോനിയുടെ അഭ്യര്‍ഥന സെലക്ടര്‍മാര്‍ അംഗീകരിച്ചു. കഴിഞ്ഞ ആറ് മാസമായി ഹര്‍ദിക്കിന്റെ ഫിറ്റ്‌നസിലേക്ക് ചൂണ്ടി അഭ്യൂഹങ്ങള്‍ നിറയുകയാണ്. ഇപ്പോള്‍ പറയുന്നത് ഹര്‍ദിക്കിന് തോളിന് പരിക്കെന്നാണ്. ഇവിടെ ഫിറ്റ്‌നസുള്ള ഒരു കളിക്കാരന് അവസരം നിഷേധിക്കപ്പെടുന്നു. ടീമിന് ഉപകാരപ്പെടാത്ത ഫിറ്റ്‌നസ് ഇല്ലാത്ത താരത്തെ കളിപ്പിക്കുന്നു. അത് ശരിയല്ല, ബിസിസിഐ വൃത്തങ്ങള്‍ പറയുന്നു. 

ഒരാള്‍ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതുണ്ട്‌

ഹര്‍ദിക്കിനെ ടീമില്‍ ഉള്‍പ്പെടുത്തിയതിന്റെ ഉത്തരവാദിത്വം ഒരാള്‍ ഏറ്റെടുക്കേണ്ടതുണ്ടെന്ന് ഇന്ത്യന്‍ മുന്‍ താരം സന്‍ദീപ് പാട്ടില്‍ പറഞ്ഞു. പ്ലേയിങ് ഇലവനില്‍ ഹര്‍ദിക്കിനെ ഉള്‍പ്പെടുത്തണമോ വേണ്ടയോ എന്നത് കോച്ചിന്റേയും ക്യാപ്റ്റന്റേയും തീരുമാനമാണ്. എന്നാല്‍ ഫിറ്റ്‌നസ് ഇല്ലാത്ത ഒരു താരത്തെ ടീമിലെടുക്കുമ്പോള്‍ അവിടെ ചോദ്യം വരിക സെലക്ടര്‍മാരുടെ നേരെയാണ്, സന്‍ദീപ് പാട്ടില്‍ പറഞ്ഞു. 

ഐപിഎല്ലില്‍ പന്തെറിഞ്ഞില്ല എന്നതിനാല്‍ സെലക്ടര്‍മാര്‍ അവിടെ ഹര്‍ദിക്കിന്റെ കാര്യത്തില്‍ തീരുമാനം എടുക്കേണ്ടിയിരുന്നു. ലോകകപ്പ് സംഘത്തില്‍ ഉള്‍പ്പെടുത്തുന്നതിന് മുന്‍പ് ഫിറ്റ്‌നസ് ടെസ്റ്റ് നടത്താന്‍ ആവശ്യപ്പെടണമായിരുന്നു. ഇതിന്റെയെല്ലാം ഉത്തരവാദിത്വം ഒരാള്‍ ഏറ്റെടുക്കണം. രവി ശാസ്ത്രി ഒന്നും പറയുന്നില്ല. രോഹിത്തും രഹാനെയും പറയുന്നത് ഹര്‍ദിക് ഫിറ്റാണെന്നാണ്. എങ്ങനെയാണ് ഹര്‍ദിക് ഫിറ്റാണ് എന്ന് പറയാനാവുക? ഇത് സാധാരണ ഒരു പരമ്പരയല്ല. ലോകകപ്പ് ആണ് എന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം; ഡ്രൈവിങ് സ്കൂൾ ഉടമകളുടെ സംഘടനകളുമായി ഇന്ന് മന്ത്രിയുടെ ചർച്ച

അഞ്ച് വയസുകാരന് തിളച്ച പാല്‍ നല്‍കി പൊള്ളലേറ്റ സംഭവം; അംഗന്‍വാടി അധ്യാപികക്കും ഹെല്‍പ്പറിനും സസ്‌പെന്‍ഷന്‍

ഷെയര്‍ ട്രേഡിങ്ങിലൂടെയും ഓണ്‍ലൈന്‍ ജോലിയിലൂടെയും കോടികള്‍ ലഭിക്കുമെന്ന് വാഗ്ദാനം; എന്‍ജിനീയര്‍ക്കും ബാങ്ക് മാനേജര്‍ക്കും പോയത് ലക്ഷങ്ങള്‍

പൂരനും അര്‍ഷദും തകര്‍ത്താടിയിട്ടും ജയിക്കാനായില്ല; ലഖ്‌നൗവിനെ തോല്‍പ്പിച്ച് ഡല്‍ഹി

നവവധുവിനെ മര്‍ദിച്ച രാഹുലിനെതിരെ വധശ്രമത്തിന് കേസ്; അറസ്റ്റ് ഉടന്‍