കായികം

ബാഴ്‌സ വിട്ട് ഗ്രീസ്മാന്‍, തിരികെ അത്‌ലറ്റിക്കോ മാഡ്രിഡില്‍ 

സമകാലിക മലയാളം ഡെസ്ക്

മാഡ്രിഡ്: ബാഴ്‌സലോണ വിട്ട് ഫ്രഞ്ച് മുന്നേറ്റ നിര താരം അന്റോയിന്‍ ഗ്രീസ്മാന്‍. മുന്‍ ക്ലബായ അത്‌ലറ്റിക്കോ മാഡ്രിഡിലേക്കാണ് ഗ്രീസ്മാന്‍ തിരികെ പോവുന്നത്. 

ഈ സീസണില്‍ ലോണ്‍ ആയാണ് ഗ്രീസ്മാന്‍ അത്‌ലറ്റിക്കോ മാഡ്രിഡിനായി കളിക്കുക. സീസണ്‍ അവസാനം ഗ്രീസ്മാനെ അത്‌ലറ്റിക്കോ മാഡ്രിഡിന് സ്വന്തമാക്കാം. 40 മില്യണ്‍ യൂറോയാണ് ഗ്രീസ്മാന്റെ ട്രാന്‍സ്ഫര്‍ ഫീ. 

ഓഗസ്റ്റ് 31നാണ് ട്രാന്‍സ്ഫര്‍ വിന്‍ഡോ അവസാനിച്ചത്. ട്രാന്‍സ്ഫര്‍ വിന്‍ഡോ അവസാനിക്കുന്ന അവസാന മണിക്കൂറുകളിലാണ് ഗ്രീസ്മാനെ വിട്ടുനല്‍കാന്‍ ബാഴ്‌സയുടെ ഞെട്ടിക്കുന്ന തീരുമാനമുണ്ടായത്. രണ്ട് കൊല്ലം മുന്‍പാണ് ഗ്രീസ്മാന്‍ ബാഴ്‌സയിലേക്ക് എത്തുന്നത്. 

എന്നാല്‍ ടീം മാനേജ്‌മെന്റിനേയെ ആരാധകരേയോ തൃപ്തിപ്പെടുത്തുന്ന മികവ് ഗ്രീസ്മാനില്‍ നിന്ന് ബാഴ്‌സ കുപ്പായത്തില്‍ വന്നില്ല. ഗ്രീസ്മാന് പകരം ലുക്ക് ഡെ ജോങ്ങിനെയാണ് പകരം താരമായി ബാഴ്‌സ കാണുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

പൂഞ്ചില്‍ വ്യോമസേനയുടെ വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം; അഞ്ച് സൈനികര്‍ക്ക് പരിക്ക്

കാണാതായ കോൺ​ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ തോട്ടത്തിൽ: അന്വേഷണം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ