കായികം

വിജയ് ഹസാരെ, രഞ്ജി ട്രോഫി സീസണ്‍; തിരുവനന്തപുരവും വേദിയാവും 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വിജയ് ഹസാരെ, രഞ്ജി ട്രോഫി മത്സരങ്ങള്‍ക്ക് തിരുവനന്തപുരം വേദിയാവും. തീരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം, തുമ്പ സെന്റ് സേവ്യേഴ്‌സ് കോളജ് ഗ്രൗണ്ട്, മംഗലാപുരം കെസിഎ ഗ്രൗണ്ട് എന്നിവിടങ്ങളിലും മത്സരം നടക്കും. 

ഡിസംബര്‍ എട്ടിനാണ് വിജയ് ഹസാരെ ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. ജനുവരി 13ന് രഞ്ജി ട്രോഫിക്കും തുടക്കമാവും. രഞ്ജി ട്രോഫി, വിജയ് ഹസാരെ ഗൂപ്പ് ഘട്ടത്തില്‍ കേരള ടീം കേരളത്തില്‍ കളിക്കുന്നില്ല, രഞ്ജി ട്രോഫിയില്‍ മൊഹാലിയാണ് കേരളത്തിന്റെ മത്സര വേദി. 

വിജയ് ഹസാരെയില്‍ മൊഹാലിയും സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഡല്‍ഹിയുമാണ് കേരളത്തിന്റെ വേദികള്‍. ബംഗാള്‍, രാജസ്ഥാന്‍, വിദര്‍ഭ, ഹരിയാന, ത്രിപുര എന്നിവര്‍ ഉള്‍പ്പെട്ട ശക്തമായ ഗ്രൂപ്പിലാണ് കേരളം രഞ്ജിയില്‍. 

മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ് എന്നി ടീമുകളുടെ ഗ്രൂപ്പിലാണ് വിജയ് ഹസാരെയില്‍ കേരളം. വിജയ് ഹസാരെയില്‍ ബി ഗ്രൂപ്പിലെ ടീമുകളുടെ വേദിയാണ് കാര്യവട്ടം. രഞ്ജിയിലെ ഇ ഗ്രൂപ്പ് ടീമുകളും തിരുവനന്തപുരത്ത് കളിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രണ്ടു വര്‍ഷമായില്ലേ?'; മദ്യനയ അഴിമതിക്കേസില്‍ ഇഡിയോടു ചോദ്യങ്ങളുമായി സുപ്രീം കോടതി, കേസ് ഫയല്‍ ഹാജരാക്കണം

മഞ്ചേശ്വരത്ത് കാര്‍ ആംബുലന്‍സുമായി കൂട്ടിയിടിച്ചു; അച്ഛനും രണ്ടുമക്കളും മരിച്ചു

ജമ്മുവിലെ കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സൈന്യം വധിച്ചു

ഒരു നാട് മുഴുവന്‍ കടപ്പെട്ടിരിക്കുന്നു ഇവരോട്, ദാഹമകറ്റി റഷീദ് ഹാജിയും ഇസ്മയില്‍ ഹാജിയും

സാരി തന്നെ താരം, മെറ്റ് ഗാലയില്‍ തിളങ്ങി ആലിയ ഭട്ട്