കായികം

ക്യാപ്റ്റന്‍സിയില്‍ റെക്കോര്‍ഡിട്ട് കോഹ്‌ലി, മറികടന്നത് ധോനിയെ

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ ഓവലില്‍ ഇന്ത്യയെ നയിച്ചതോടെ ക്യാപ്റ്റന്‍സിയില്‍ മറ്റൊരു റെക്കോര്‍ഡ് കൂടി സ്വന്തമാക്കി വിരാട് കോഹ്‌ലി. ഇന്ത്യക്ക് പുറത്ത്, മറ്റൊരു രാജ്യത്ത് പത്തോ അതില്‍ അധികമോ ടെസ്റ്റില്‍ ഇന്ത്യയെ നയിക്കുന്ന ക്യാപ്റ്റന്‍ എന്ന നേട്ടമാണ് ഇവിടെ കോഹ് ലിയുടെ പേരിലേക്ക് എത്തിയത്. 

ഇംഗ്ലണ്ടില്‍ 10 ടെസ്റ്റുകളില്‍ കോഹ് ലി ഇന്ത്യയെ നയിച്ചു. 9 ടെസ്റ്റുകളില്‍ ഇംഗ്ലണ്ടില്‍ ഇന്ത്യയെ നയിച്ച ധോനിയെയാണ് കോഹ് ലി ഇവിടെ മറികടന്നത്. പാകിസ്ഥാനില്‍ എട്ട് ടെസ്റ്റുകളില്‍ ഇന്ത്യയെ നയിച്ച സുനില്‍ ഗാവസ്‌കറാണ് എട്ടാം സ്ഥാനത്ത്. ഓസ്‌ട്രേലിയയില്‍ ഇന്ത്യയെ ഏഴ് വട്ടം നയിച്ച വിരാട് കോഹ് ലിയാണ് ഏഴാമത്. 

ഓവല്‍ ടെസ്റ്റിലേക്ക് വരുമ്പോള്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കമല്ല ലഭിച്ചത്. 40 റണ്‍സിലേക്ക് എത്തിയപ്പോഴേക്കും ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടമായി. രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, ചേതേശ്വര്‍ പൂജാര എന്നിവരാണ് മടങ്ങിയത്. 

ലീഡ്‌സ് ടെസ്റ്റില്‍ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 78 റണ്‍സിന് ഓള്‍ഔട്ട് ആയിരുന്നു. ഓവലില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഓവലില്‍ മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ ആദ്യ ദിനം പേസര്‍മാര്‍ക്ക് ആനുകൂല്യം ലഭിക്കുന്നത് ഇന്ത്യക്ക് വലിയ തിരിച്ചടിയാവുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍