കായികം

തകര്‍പ്പന്‍ മുന്നേറ്റം തുടര്‍ന്ന് ഇന്ത്യ; പാരാലിംപിക്‌സ് ബാഡ്മിന്റണില്‍ പ്രമോദ് ഭഗതിന് സ്വര്‍ണം; മനോജ് സര്‍ക്കാരിന് വെങ്കലം

സമകാലിക മലയാളം ഡെസ്ക്

ടോക്യോ: പാരാലിംപിക്‌സില്‍ ഉജ്ജ്വല മുന്നേറ്റം തുടര്‍ന്ന് ഇന്ത്യ. ടോക്യോയില്‍ ഇന്ത്യ നാലാം സ്വര്‍ണം സ്വന്തമാക്കി. 

എസ്എല്‍ 3 ബാഡ്മിന്റണ്‍ ഫൈനലില്‍ ഇന്ത്യയുടെ പ്രമോദ് ഭഗതാണ് സ്വര്‍ണം നേടിയത്. ഇതേ ഇനത്തില്‍ മനോജ് സര്‍ക്കാര്‍ ഇന്ത്യക്കായി വെങ്കലവും നേടി. 

ഫൈനല്‍ പോരാട്ടത്തില്‍ ബ്രിട്ടന്റെ ഡാനിയല്‍ ബേതെലിനെയാണ് പ്രമോദ് കീഴടക്കിയത്. രണ്ട് സെറ്റ് നീണ്ട പോരില്‍ അനായസ വിജയമാണ് ഇന്ത്യന്‍ താരം സ്വന്തമാക്കിയത്. സ്‌കോര്‍: 21-14, 21-17. 

ജപ്പാന്‍ താരം ഫുജിയാരയെ വീഴ്ത്തിയാണ് മനോജ് വെങ്കലം സ്വന്തമാക്കിയത്. മനോജും രണ്ട് സെറ്റ് പോരാട്ടത്തില്‍ അനായാസ വിജയം സ്വന്തമാക്കിയാണ് വെങ്കലം നേടിയത്. സ്‌കോര്‍: 22-20, 21-13. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

ഇത് ചരിത്രം; ആദ്യമായി സ്വിം സ്യൂട്ട് ഫാഷൻ ഷോ നടത്തി സൗദി അറേബ്യ

'ഹീരമണ്ഡി കണ്ട് ഞാൻ‌ മനീഷ കൊയ്‌രാളയോട് മാപ്പ് പറഞ്ഞു': വെളിപ്പെടുത്തി സൊനാക്ഷി

പ്രത്യേക വ്യാപാരത്തില്‍ ഓഹരി വിപണിയില്‍ നേട്ടം, സെന്‍സെക്‌സ് 74,000ന് മുകളില്‍; മുന്നേറി സീ എന്റര്‍ടെയിന്‍മെന്റ്

'45,530 സീറ്റുകള്‍ മലബാറിന്റെ അവകാശം'; വിദ്യാഭ്യാസമന്ത്രിയുടെ യോഗത്തില്‍ പ്രതിഷേധവുമായി എംഎസ്എഫ്