കായികം

എന്‍ഡോഴ്‌സ്‌മെന്റ് പ്രതിഫലം ഉയര്‍ന്നത് 1000 ശതമാനം; കോഹ്‌ലിക്കൊപ്പം നീരജ് ചോപ്ര

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: എന്‍ഡോഴ്‌സ്‌മെന്റുകളിലെ തന്റെ പ്രതിഫല തുക 1000 ശതമാനം വര്‍ധിപ്പ് ടോക്യോ ഒളിംപിക്‌സിലെ ഇന്ത്യയുടെ ഗോള്‍ഡന്‍ ബോയ് നീരജ് ചോപ്ര. ഒളിംപിക്‌സിന് മുന്‍പ് 15-25 ലക്ഷത്തിന് ഇടയിലായിരുന്നു നീരജ് ചോപ്രയുടെ എന്‍ഡോഴ്‌സ്‌മെന്റ് ഫീ. എന്നാലിപ്പോള്‍ ഒരു കോടിക്കം അഞ്ച് കോടിക്കും ഇടയിലാണ് അത്. 

നിലവില്‍ വിരാട് കോഹ്‌ലി മാത്രമാണ് ഒരു കോടിക്കും അഞ്ച് കോടി രൂപയ്ക്കും എന്‍ഡോഴ്‌സ്‌മെന്റ് പ്രതിഫലം വാങ്ങുന്നത്. ഇവിടെ കോഹ് ലിക്ക് തൊട്ടപിന്നില്‍ നില്‍ക്കുന്ന കായിക താരമായി നീരജ് ചോപ്ര മാറുന്നു. 50 ലക്ഷത്തിനും ഒരു കോടി രൂപയ്ക്കും ഇടയില്‍ വാങ്ങുന്ന രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍ എന്നിവരെ പോലുള്ളവരെയാണ് നീരജ് ചോപ്ര ഇവിടെ മറികടന്നിരിക്കുന്നത്. 

മദ്യം, പുകയില ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതില്ലെന്നാണ് നീരജ് ചോപ്രയുടെ തീരുമാനം. ജെഎസ്ഡബ്ല്യു സ്‌പോര്‍ട്‌സ് ആണ് നീരജന്റെ എന്‍ഡോഴ്‌സ്‌മെന്റ് ഡീലുകള്‍ കൈകാര്യം ചെയ്യുന്നത്. അടുത്ത പാരിസ് ഒളിംപിക്‌സ് വരെ നീണ്ടു നില്‍ക്കുന്ന എന്‍ഡോഴ്‌സ്‌മെന്റ് ഡീലുകളാണ് നീരജിന്റെ മുന്‍പില്‍ വന്ന് നില്‍ക്കുന്നത്. 

നൈക്ക്, സ്‌പോര്‍ട്‌സ് ഡ്രിങ്ക് ഗറ്റോറാഡെ, എക്‌സോണ്‍മൊബില്‍, മസില്‍ബ്ലേസ് എന്നിവയുമായുള്ള നിലവിലുള്ള ഡീല്‍ തുക ഇനിയും ഉയരും. ആറ് ലക്ഷം ഫോളോവേഴ്‌സ് ആണ് നീരജിന് ഇന്‍സ്റ്റഗ്രാമിലുള്ളത്. സ്വര്‍ണ മെഡലിലേക്ക് എത്തിയതിന് പിന്നാലെ ഇന്‍സ്റ്റാ ഫോളോവേഴ്‌സ് ഒരു ദിവസം കൊണ്ട് കൂടിയത് 1.1 മില്യണ്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ