കായികം

'പുലര്‍ച്ചെ മൂന്ന് മണി വരെ അവര്‍ ഉറങ്ങിയിട്ടില്ല'; ഇന്ത്യന്‍ താരങ്ങളുമായി സംസാരിച്ചതായി ദിനേശ് കാര്‍ത്തിക്‌

സമകാലിക മലയാളം ഡെസ്ക്

മാഞ്ചസ്റ്റര്‍: എന്തുകൊണ്ട് കളിക്കാന്‍ തയ്യാറായില്ലെന്ന് അറിയാന്‍ ഇന്ത്യന്‍ താരങ്ങളുമായി താന്‍ സംസാരിച്ചതായി ക്രിക്കറ്റ് താരം ദിനേശ് കാര്‍ത്തിക്. ആശങ്കയില്‍ അന്ന് പുലര്‍ച്ചെ മൂന്ന് മണിവരെയെല്ലാം പല താരങ്ങളും ഉറങ്ങാതിരിക്കുകയായിരുന്നു എന്നും കാര്‍ത്തിക് പറഞ്ഞു.

മൂന്ന് പരിശീലകര്‍ക്കും കോവിഡ് പോസിറ്റീവായതോടെ ഫിസിയോയുമായി ചേര്‍ന്നാണ് കളിക്കാര്‍ കാര്യങ്ങള്‍ ചെയ്തിരുന്നത്. എന്നാല്‍ അയാള്‍ക്കും കോവിഡ് പോസിറ്റീവായതോടെയാണ് ആശങ്ക ശക്തമായത്. ഇത് കഴിയുമ്പോള്‍ അവര്‍ക്ക് ഐപിഎല്‍ ഉണ്ട്. പിന്നാലെ ലോകകപ്പും. അത് കഴിയുമ്പോള്‍ ന്യൂസിലാന്‍ഡിന് എതിരായ പരമ്പര. ഒരാഴ്ച കൊണ്ട് ഇതില്‍ എല്ലാം മാറ്റം വരാം, കാര്‍ത്തിക് പറഞ്ഞു. 

എത്ര ബബിളില്‍ അവര്‍ കഴിയണം? മെയ് 16ന് ഇംഗ്ലണ്ട് പര്യടനത്തിനായി ബബിളില്‍ പ്രവേശിച്ചിട്ട് നാല് മാസമാവുന്നു. ഇപ്പോള്‍ തന്നെ ഒരുപാട് സമയമായി കഴിഞ്ഞു. പല കളിക്കാരും 2.30-3 സമയമായപ്പോഴും ഉറങ്ങിയിട്ടില്ല. കാരണം ടെസ്റ്റിനായി ഒരുങ്ങണമോ വേണ്ടയോ എന്നതില്‍ അവര്‍ക്ക് വ്യക്തത ഇല്ല. 

ടെസ്റ്റ് നീട്ടി വയ്ക്കാം എന്നതാണ് മുന്‍പിലുണ്ടായത്. എന്നാല്‍ മൂന്ന് ദിവസത്തിന് ശേഷം കഴിഞ്ഞ് വരുന്ന ആര്‍ടിപിസിആര്‍ ഫലത്തില്‍ ആര്‍ക്കെങ്കിലും പോസിറ്റീവായാലോ? അയാള്‍ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെട്ടതാണെങ്കിലോ? അയാളില്‍ നിന്ന് കൂടുതല്‍ പേരിലേക്ക് വ്യാപിക്കും. ഇതിലൂടെ 10 ദിവസം അവര്‍ക്ക് ഇംഗ്ലണ്ടില്‍ കഴിയേണ്ടതായി വരും. അതോടെ ഐപിഎല്‍ താളം തെറ്റും, ദിനേശ് കാര്‍ത്തിക് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ