ഇന്ത്യൻ പ്രീമിയർ ലീഗ് പുനരാരംഭിക്കുന്നതിന് മുന്നോടിയായി ഇന്ത്യൻ നായകൻ വിരാട് കോഹ് ലി ഇന്ന് ഇംഗ്ലണ്ടിൽ നിന്ന് ദുബായിലെത്തി. വിരാടിനൊപ്പം ഭാര്യയും നടിയുമായ അനുഷ്ക ശർമ്മയും ദുബായിൽ എത്തിയിട്ടുണ്ട്. അനുഷ്ക തന്നെയാണ് ഇക്കാര്യം ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്.
വിമാനത്തിൽ നിന്ന് പകർത്തിയ ഒരു ചിത്രം പങ്കുവച്ച് യുകെയോട് വിടപറയുകയായിരുന്നു താരം. ഇതിനുപിന്നാലെയാണ് "ഞങ്ങൾ ഇവിടെയുണ്ട്!" എന്ന് കുറിച്ച് മറ്റൊരു ചിത്രവും പങ്കുവച്ചത്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടാഗ് ചെയ്തുകൊണ്ടാണ് അനുഷ്ക സ്റ്റാറ്റസിൽ ചിത്രമിട്ടിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ