കായികം

'രാജ്യം മുഴുവന്‍ തുറന്ന് കിടക്കുകയാണ്, എന്ത് വേണമെങ്കിലും സംഭവിക്കാമായിരുന്നു'; രവി ശാസ്ത്രിയുടെ പ്രതികരണം

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ലണ്ടനിലെ തന്റെ പുസ്തക പ്രകാശന ചടങ്ങ് നടത്തിയ നീക്കത്തെ പ്രതിരോധിച്ച് ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി. രാജ്യം മുഴുവന്‍ തുറന്ന് കിടക്കുകയായിരുന്നു. ആദ്യ ടെസ്റ്റ് മുതല്‍ എന്ത് വേണമെങ്കിലും സംഭവിക്കാവുന്ന അവസ്ഥയായിരുന്നു എന്നും രവി ശാസ്ത്രി പറഞ്ഞു. 

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്നാണ് സമ്മറില്‍ ഏറ്റവും മികച്ച ക്രിക്കറ്റ് ഇംഗ്ലണ്ട് കണ്ടത്. കോവിഡ് സമയമാണ്. എങ്കിലും വിസ്മയിപ്പിക്കുന്ന സമ്മറുമായിരുന്നു എന്നും രവി ശാസ്ത്രി പറഞ്ഞു. ലണ്ടനില്‍ നടന്ന രവി ശാസ്ത്രിയുടെ പുസ്തക പ്രകാശന ചടങ്ങില്‍ ഇന്ത്യന്‍ ടീമിലെ മുഴുവന്‍ അംഗങ്ങളും പങ്കെടുത്തിരുന്നു. 

ഈ ചടങ്ങിന് പിന്നാലെയാണ് രവി ശാസ്ത്രി, ആര്‍ ശ്രീധര്‍, ഭരത് അരുണ്‍ എന്നിവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ചടങ്ങ് സംഘടിപ്പിച്ചതില്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡും അതൃപ്തി വ്യക്തമാക്കിയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. 100ല്‍ അധികം പേര്‍ പരിപാടിക്ക് എത്തിയിരുന്നു. 

ടെസ്റ്റ് റീഷെഡ്യൂള്‍ ചെയ്യാമെന്ന വാഗ്ദാനം ബിസിസിഐ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന് മുന്‍പാകെ വെച്ചിട്ടുണ്ട്. എന്നാല്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ഐസിസിയെ സമീപിച്ചിരിക്കുകയാണ്. നിലവില്‍ യുകെയില്‍ ഐസൊലേഷനിലാണ് രവി ശാസ്ത്രി. മറ്റ് ഇന്ത്യന്‍ താരങ്ങള്‍ ലണ്ടനില്‍ നിന്ന് ഐപിഎല്ലിനായി യുഎഇയില്‍ എത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ