കായികം

'സിംബാബ്‌വെ ടീമിനൊപ്പമുള്ള 17 വർഷങ്ങൾ എന്നും ഓർക്കും'; ബ്രണ്ടൻ ടെയ്‌ലർ വിരമിക്കൽ പ്രഖ്യാപിച്ചു 

സമകാലിക മലയാളം ഡെസ്ക്

സിംബാബ്‌വെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ബ്രണ്ടൻ ടെയ്‌ലർ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നു. ഇന്ന് അയർലൻഡിനെതിരായി നടക്കുന്ന മത്സരത്തോടെ താരം ക്രിക്കറ്റിനോട് വിടപറയുമെന്ന് ടെയ്‌ലർ പ്രഖ്യാപിച്ചു. 

'വളരെ വിഷമത്തോടെ ഞാൻ ക്രിക്കറ്റിൽ നിന്നും വിരമിക്കുകയാണ്. സിംബാബ്‌വെ ടീമിനൊപ്പമുള്ള 17 വർഷങ്ങൾ ഞാൻ എന്നുമോർക്കും. ഇത്രയും കാലം ടീമിന് വേണ്ടി കളിക്കാൻ സാധിച്ചതിൽ ഞാൻ അഭിമാനിക്കുന്നു. ടീമിന് വേണ്ടി എപ്പോഴും മികച്ച പ്രകടനം പുറത്തെടുക്കാനാണ് ശ്രമിച്ചത്. എല്ലാവർക്കും നന്ദി', ടെയ്‌ലർ പറഞ്ഞു.

2004-ൽ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിലൂടെ അരങ്ങേറ്റം കുറിച്ച ടെയ്‌ലർ 204 ഏകദിനവും 34 ടെസ്റ്റ് മത്സരങ്ങളും 44 ട്വന്റി 20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ഏകദിനത്തിൽ 6677 റൺസ് എടുത്തിട്ടുള്ള താരം 11 തവണ സെഞ്ചുറി നേടി. 145 റൺ നേട്ടമാണ് ഉയർന്ന സ്കോർ. ടെസ്റ്റിൽ 2320 റൺസും ട്വന്റി 20 യിൽ 859 റൺസുമാണ് താരത്തിന്റെ സമ്പാദ്യം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി