കായികം

ഇന്ത്യന്‍ ടീം ന്യൂസിലന്‍ഡിലേക്ക് പോകില്ല; പര്യടനം മാറ്റി; പോരാട്ടം അടുത്ത വര്‍ഷം

സമകാലിക മലയാളം ഡെസ്ക്

ഓക്ക്‌ലന്‍ഡ്: ന്യൂസിലന്‍ഡില്‍ നടത്താനിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പര്യടനം മാറ്റി. ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡാണ് പര്യടനം ഇപ്പോള്‍ വേണ്ടെന്ന് തീരുമാനിച്ചത്. കോവിഡ് വ്യാപനം കണക്കിലെടുത്താണ് കിവി ക്രിക്കറ്റ് ബോര്‍ഡിന്റെ പുതിയ തീരുമാനം. 

2023ല്‍ നടക്കാനിരിക്കുന്ന ഏകദിന സൂപ്പര്‍ ലീഗ് പോരാട്ടവുമായി ബന്ധപ്പെട്ട് ന്യൂസിലന്‍ഡില്‍ മൂന്ന് ഏകദിന പോരാട്ടങ്ങള്‍ കളിക്കാനായിരുന്നു കോഹ്‌ലിയും സംഘവും ഒരുങ്ങിയത്. ഇന്ത്യന്‍ ടീം പര്യടനം നടത്തില്ലെന്ന് ഇതുമായി ബന്ധപ്പെട്ട് തീരുമാനിച്ചിരുന്ന പോരാട്ടങ്ങള്‍ അടുത്ത വര്‍ഷം നടത്തുമെന്നുമാണ് കിവി ബോര്‍ഡ് എടുത്തിയിരിക്കുന്ന തീരുമാനം എന്നും അവര്‍ ഒദ്യോഗികമായി വിശദീകരിച്ചിട്ടുണ്ട്. 

പുതിയ ഫിക്‌സ്ചറുകള്‍ പ്രകാരം ന്യൂസിലന്‍ഡ് നെതര്‍ലന്‍ഡ്‌സ്, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് ടീമുകളുമായുള്ള മത്സരത്തിന് മാത്രമാകും ടി20 ലോകകപ്പിന് ശേഷം ആതിഥേയത്വം വഹിക്കുക. മാറ്റിവെച്ച പരമ്പര ഓസ്‌ട്രേലിയയില്‍ നടക്കുന്ന 2022ലെ ടി20 ലോകകപ്പിന് ശേഷം നടത്താനാണ് തീരുമനാനിച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍