കായികം

'ഹോട്ടലിലും വിമാനത്തിലും ബോംബ് വയ്ക്കും', ന്യൂസിലാന്‍ഡ് വനിതാ ടീമിന് ഭീഷണി; സുരക്ഷ വര്‍ധിപ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഇംഗ്ലണ്ട് പര്യടനത്തിലുള്ള ന്യൂസിലാന്‍ഡ് വനിതാ ടീമിന് സുരക്ഷാ ഭീഷണി. പാകിസ്ഥാന്‍ പര്യടനത്തില്‍ നിന്ന് ന്യൂസിലാന്‍ഡ് പുരുഷ ടീം പിന്മാറിയതിന് പിന്നാലെയാണ് വനിതാ ടീമിന് ഭീഷണി.

ഭീഷണി സന്ദേശം ലഭിച്ചതോടെ ന്യൂസിലാന്‍ഡ് വനിതാ ടീമിന്റെ സുരക്ഷ വര്‍ധിപ്പിച്ചു. ടീം താമസിക്കുന്ന ഹോട്ടലില്‍ ബോംബ് വയ്ക്കുമെന്നും ടീം നാട്ടിലേക്ക് മടങ്ങുന്ന വിമാനത്തില്‍ ബോംബ് വയ്ക്കുമെന്നും അജ്ഞാത ഭീഷണി സന്ദേശത്തിലുണ്ട്. ഭീഷണി സന്ദേശം ലഭിച്ചതായി ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് സ്ഥിരീകരിച്ചു. 

ഇന്ന് ഇംഗ്ലണ്ടിന് എതിരെ മൂന്നാം ഏകദിനം കളിക്കാനിരിക്കെയാണ് സുരക്ഷാ ഭീഷണി ഉടലെടുത്തിരിക്കുന്നത്. എന്നാല്‍ ഏകദിനവുമായി മുന്‍പോട്ട് പോകാനാണ് ഇരു ബോര്‍ഡുകളുടേയും തീരുമാനം. അഞ്ച് ഏകദിനങ്ങളുടെ പരമ്പരയില്‍ 2-0ന് മുന്‍പിലാണ് ഇംഗ്ലണ്ട്. 

സുരക്ഷാ ഭീഷണിയെ തുടര്‍ന്നാണ് പാകിസ്ഥാന്‍ പര്യടനം ന്യൂസിലാന്‍ഡ് പുരുഷ ടീം ഉപേക്ഷിച്ചത്. ആദ്യ ഏകദിനം ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ മാത്രം മുന്‍പായിരുന്നു ന്യൂസിലാന്‍ഡ് ടീമിന്റെ പിന്മാറ്റം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ