കായികം

മുംബൈ ഇന്ത്യന്‍സിനേക്കാള്‍ ഇന്ത്യക്ക് പ്രാധാന്യം നല്‍കി രോഹിത് ശര്‍മ; മാറി നില്‍ക്കുന്നത് ജോലിഭാരം കുറയ്ക്കാന്‍

സമകാലിക മലയാളം ഡെസ്ക്

ദുബായ്: യുഎഇയില്‍ മുംബൈ ഇന്ത്യന്‍സിന്റെ ആദ്യ മത്സരത്തില്‍ രോഹിത് ശര്‍മ കളിച്ചിരുന്നില്ല. ജോലിഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് മുംബൈ ഇലവനില്‍ നിന്ന് രോഹിത് വിട്ടുനില്‍ക്കുന്നത് എന്നാണ് സൂചന. 

മുംബൈ ഇന്ത്യന്‍സിന്റെ താത്പര്യങ്ങള്‍ക്ക് മുകളില്‍ രോഹിത് ഇന്ത്യക്ക് പ്രാധാന്യം നല്‍കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. തന്റെ അടുത്ത 24 മാസത്തെ കുറിച്ച് വ്യക്തമായ പദ്ധതി രോഹിത് തയ്യാറാക്കുന്നതായാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രണ്ട് ട്വന്റി20 ലോകകപ്പുകളും 2023 ഏകദിന ലോകകപ്പും ഇതില്‍ ഉള്‍പ്പെടുന്നു. 

രാജ്യത്തിന്റെ താത്പര്യത്തിനാണ് മുംബൈ ഇന്ത്യന്‍സും പ്രാധാന്യം നല്‍കുന്നത്. ഇന്ത്യക്ക് രോഹിത് മുന്‍തൂക്കം നല്‍കുന്നു. ഐപിഎല്ലിന് പിന്നാലെയാണ് ലോകകപ്പ് വരുന്നത്. ഇന്ത്യന്‍ ടീമിന്റെ പദ്ധതികളും കൂടി കണക്കാക്കിയാണ് രോഹിത്തിന്റെ ജോലിഭാരം കുറയ്ക്കുന്നത്, മുംബൈ ഇന്ത്യന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 

വ്യാഴാഴ്ച കൊല്‍ക്കത്തയ്ക്ക് എതിരെയാണ് മുംബൈ ഇന്ത്യന്‍സിന്റെ അടുത്ത മത്സരം. ഇതില്‍ രോഹിത് ശര്‍മ കളിച്ചേക്കുമെന്നാണ് സൂചന. എന്നാല്‍ ഈ സമയം ടീം ഇന്ത്യയുടെ പ്രതീക്ഷകള്‍ക്കാണ് രോഹിത് എല്ലാ പ്രാധാന്യവും നല്‍കുന്നത്. ഈ വര്‍ഷത്തെ ട്വന്റി20 ലോകകപ്പിന് ശേഷമാണ് കോഹ്‌ലി ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്നത്. കോഹ് ലിക്ക് ശേഷം രോഹിത് ശര്‍മ നായക സ്ഥാനത്തേക്ക് വരുമെന്ന വിലയിരുത്തലുകളാണ് ശക്തം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന