കായികം

മുഹമ്മദ് അസ്ഹറുദ്ദീന് നാളെ ഐപിഎല്‍ അരങ്ങേറ്റം? പ്രതീക്ഷയില്‍ മലയാളികള്‍ 

സമകാലിക മലയാളം ഡെസ്ക്

ഷാര്‍ജ: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ അടുത്ത മത്സരത്തിന് ഇറങ്ങുമ്പോള്‍ മലയാളി താരം മുഹമ്മദ് അസ്ഹറുദ്ദീനിലേക്കാണ് മലയാളികളുടെ ശ്രദ്ധ. അസ്ഹറുദ്ദീന്റെ വിക്കറ്റിന് പിന്നില്‍ നെറ്റ്‌സില്‍ പരിശീലനം നടത്തുന്ന ഫോട്ടോ ആര്‍സിബി പങ്കുവെച്ചതോടെയാണ് ഇത്. 

വെള്ളിയാഴ്ച ചെന്നൈ സൂപ്പര്‍ കിങ്‌സിനെയാണ് ബാംഗ്ലൂര്‍ നേരിടുന്നത്. യുഎഇയിലെ ആദ്യ മത്സരത്തില്‍ കെ എസ് ഭരത് ആണ് ബാംഗ്ലൂരിന്റെ വിക്കറ്റിന്റെ പിന്നിലേക്ക് എത്തിയത്. എന്നാല്‍ ഭരത്തിന് ബാറ്റിങ്ങില്‍ തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല. 

ഡിവില്ലിയേഴ്‌സ് വിക്കറ്റിന് പിന്നിലേക്ക് വരില്ലെന്ന് ആര്‍സിബി ഡയറക്ടര്‍ പറഞ്ഞിരുന്നു. ഇതിനാല്‍ അടുത്ത കളിയില്‍ അസ്ഹറുദ്ദീന് അവസരം നല്‍കിയേക്കും എന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ലോകം. കൊല്‍ക്കത്തക്കെതിരെ ആദ്യ കളിയില്‍ ബാംഗ്ലൂര്‍ തകര്‍ന്നടിഞ്ഞിരുന്നു. 

19 ഓവറില്‍ 92 റണ്‍സ് മാത്രമാണ് ബാംഗ്ലൂരിന് കണ്ടെത്താന്‍ കഴിഞ്ഞത്. 22 റണ്‍സ് നേടിയ ദേവ്ദത്ത് പടിക്കലായിരുന്നു ടോപ് സ്‌കോറര്‍. മലയാളി താരം സച്ചിന്‍ ബേബിയും പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ ഏഴ് റണ്‍സ് മാത്രമാണ് സച്ചിന്‍ ബേബിക്ക് നേടാനായത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

കോഴിക്കോട് തെരുവ് നായ ആക്രമണം; പഞ്ചായത്ത് ജീവനക്കാരി, കുട്ടികൾ അടക്കം നിരവധി പേർക്ക് കടിയേറ്റു

അശ്ലീല വിഡിയോകള്‍ക്ക് അടിമ, പകയ്ക്ക് കാരണം പ്രതിയുടെ സ്വഭാവദൂഷ്യം പുറത്തറിഞ്ഞത്; മലയാളി ദമ്പതികളുടെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഐഎസ്എല്‍; ഗോവയെ തകര്‍ത്ത് മുംബൈ സിറ്റി എഫ്‌സി ഫൈനലില്‍

എറണാകുളം സൗത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍; നാലു ട്രെയിനുകള്‍ സര്‍വീസ് നടത്തില്ല, ഭാഗികമായി റദ്ദാക്കിയവ