കായികം

ഇത് നോബോള്‍ ആണോ? ഇന്ത്യയുടെ കൈകളില്‍ നിന്ന് ജയം തട്ടി അകറ്റി തേര്‍ഡ് അമ്പയര്‍; ക്ഷുഭിതരായി ആരാധകര്‍ 

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ ചരിത്രം ജയം നേടിയെന്ന് വിശ്വസിച്ച് മിതാലി രാജും സംഘവും ആഘോഷിക്കാന്‍ ഒരുങ്ങുമ്പോഴാണ് നാടകീയ സംഭവങ്ങളുടെ തുടക്കം. അവസാന പന്തില്‍ ഓസ്‌ട്രേലിയന്‍ താരം നികോള കെയ്‌റോയെ ജുലന്‍ ഗോസ്വാമി പുറത്താക്കിയെങ്കിലും അവിടെ നോബോള്‍ വിധിക്കുകയായിരുന്നു തേര്‍ഡ് അമ്പയര്‍. അത് നോ ബോള്‍ ആയിരുന്നോ എന്ന ചര്‍ച്ചയാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് ഉയരുന്നത്. 

അവസാന പന്തില്‍ മൂന്ന് റണ്‍സ് ആയിരുന്നു ഓസ്‌ട്രേലിയക്ക് ജയിക്കാനായി വേണ്ടിയിരുന്നത്. എന്നാല്‍ ജുലന്‍ ഗോസ്വാമിയുടെ ഹൈ ഫുള്‍ ടോസില്‍ അമ്പയര്‍ നോ ബോള്‍ വിളിച്ചു. ഇതോടെ ഫ്രീഹിറ്റ് ലഭിച്ചപ്പോള്‍ അവിടെ ഓസ്‌ട്രേലിയക്ക് ജയിക്കാന്‍ വേണ്ടി വന്നത് രണ്ട് റണ്‍സ്. 

അവസാന പന്തില്‍ ലോങ് ഓണിലേക്ക് കളിച്ച് നികോള കെയ്‌റേ രണ്ട് റണ്‍സ് കണ്ടെത്തിയതോടെ ജയം ഓസ്‌ട്രേലിയയുടെ കൈകളിലേക്ക്. ജയത്തോടെ മൂന്ന് ഏകദിനങ്ങളുടെ പരമ്പര 2-0ന് ഓസ്‌ട്രേലിയ സ്വന്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരത്ത് ഖനനത്തിനും മലയോര മേഖലയിലേക്കുള്ള യാത്രയ്ക്കും നിരോധനം; പത്തനംതിട്ടയില്‍ രാത്രിയാത്രയ്ക്ക് വിലക്ക്

മറ്റുള്ളവര്‍ക്കുവേണ്ടി ജീവിക്കുന്നതിന്റെ സന്തോഷങ്ങള്‍

ഇത് ചരിത്രം; ആദ്യമായി സ്വിം സ്യൂട്ട് ഫാഷൻ ഷോ നടത്തി സൗദി അറേബ്യ

'ഹീരമണ്ഡി കണ്ട് ഞാൻ‌ മനീഷ കൊയ്‌രാളയോട് മാപ്പ് പറഞ്ഞു': വെളിപ്പെടുത്തി സൊനാക്ഷി