കായികം

ഏകദിനത്തിൽ തുടർച്ചയായ 27-ാം ജയം! ഓസിസ് മോഹം തകർത്ത് ഇന്ത്യൻ വനിതകൾ 

സമകാലിക മലയാളം ഡെസ്ക്

സിഡ്നി: ഓസ്‌ട്രേലിയൻ വനിതകളുടെ വിജയക്കുതിപ്പിന് അവസാന ഏകദിനത്തിൽ ഇന്ത്യൻ താരങ്ങൾ അന്ത്യം കുറിച്ചു. 3 പന്തുകൾ ശേഷിക്കെ 2 വിക്കറ്റ് ജയം നേടിയാണ് ഇന്ത്യ ജയം സ്വന്തമാക്കിയത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് ഏകദിനങ്ങളും വിജയിച്ചിരുന്ന ഓസ്‌ട്രേലിയ 2–1നു പരമ്പര സ്വന്തമാക്കിയെങ്കിലും തുടർച്ചയായ 27-ാം ജയം എന്ന ലക്ഷ്യത്തിന് വിരാമമിട്ടായിരുന്നു ഇന്ത്യൻ വനിതകൾ ആതിഥേയർക്കെതിരെ ജയം ആഘോഷിച്ചത്.

തുടർച്ചയായ 26 ജയങ്ങൾക്കു ശേഷമാണ് ഓസീസിന്റെ തോ‍ൽവി.  ആദ്യം ബാറ്റു ചെയ്ത ഓസ്ട്രേലിയ നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 264 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കായി സ്മൃതി മന്ഥന (22) – ഷഫാലി ഓപ്പണിങ് സഖ്യം 59 റൺസെടുത്തു. യുവതാരങ്ങളായ യാസ്തിക ഭാട്ടിയയും (64) ഷഫാലി വർമയുമാണ് (56) ഇന്ത്യയ്ക്കു ജയമൊരുക്കിയത്. ദീപ്തി ശർമ-സ്‌നേഹ് റാണ കൂട്ടുകെട്ടും ഇന്ത്യയുടെ ജയത്തിൽ നിർണ്ണായകമായി. 

പര്യടനതത്തിലെ ഏക ടെസ്റ്റ് 30നു തുടങ്ങും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത