കായികം

തോൽവി സഹിക്കാനാവാതെ ഇഷാൻ കിഷൻ; മുംബൈ യുവതാരത്തെ ആശ്വസിപ്പിക്കാൻ‍ ഓടിയെത്തി കൊഹ് ലി, വിഡിയോ വൈറൽ 

സമകാലിക മലയാളം ഡെസ്ക്

ന്നലെ നടന്ന ഐപിഎൽ പോരാട്ടത്തിൽ ആർസിബിക്കെതിരെ കനത്ത തോൽവിയാണ് നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിനുണ്ടായത്. ആർസിബി മുന്നോട്ടുവച്ച 166 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈ സ്കോർബോർഡിൽ 111 റൺസ് ചേർത്തപ്പോഴേക്കും എല്ലാവരും പുറത്തായി. മുംബൈക്ക് ഉൾക്കൊള്ളാവുന്നതിനും അപ്പുറമായിരുന്നു ഈ പതനം. ക്യാപ്റ്റൻ രോഹിത് ശർമയടക്കമുള്ള മുംബൈ താരങ്ങളുടെ മുഖത്ത് തോൽവിയുടെ നിരാശ പ്രകടമായിരുന്നു. സങ്കടം സഹിക്കാനാകാതെ നിന്ന മുംബൈ യുവതാരം ഇഷാൻ കിഷനെ ആശ്വസിപ്പിക്കുന്ന വിരാട് കൊഹ് ലിയുടെ വിഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. 

 മുംബൈ 54 റൺസിന് പരാജയപെട്ട മത്സരത്തിൽ ഒമ്പത് റൺ നേടിയാണ് ഇഷാൻ പുറത്തായത്. ഈ സീസണിൽ ഇതുവരെ മികച്ച പ്രകടനം പുറത്തെടുക്കാൻ ഇഷാന് കഴി‍‍ഞ്ഞിട്ടില്ല. ടീമിന്റെ പരാജയത്തിലും ഒപ്പം തന്റെ മോശം പ്രകടനത്തിലും നിരാശനായി ഡ്രസിങ് റൂമിലേക്ക് പോകാതെ പടിയിൽ നിരാശനായി ഇരിക്കുന്ന ഇഷാന്റെ ദൃശ്യങ്ങൾ ടിവിയിൽ ഇടയ്ക്കിടെ കാണിക്കുന്നുണ്ടായിരുന്നു. മത്സരം തോറ്റതോടെ താരത്തിന് സങ്കടം അടക്കാനായില്ല. ഈ സമയം താരത്തിനടുത്തെത്തി ആർസിബിയുടെയും ഇന്ത്യയുടേയും ക്യാപ്റ്റനായ വിരാട് കോഹ് ലി ആശ്വസിപ്പിക്കുന്ന രം​ഗമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. 

കഴിഞ്ഞ സീസണിൽ മുംബൈ ജേഴ്സിയിൽ 500ലധികം റൺസ് നേടിയ താരമാണ് ഇഷാൻ കിഷൻ. പക്ഷെ ഈ സീസണിൽ എട്ട് മത്സരങ്ങളിൽ നിന്നും 107 റൺസ് മാത്രമാണ് സമ്പാദ്യം.  ഐപിഎല്ലിന് ശേഷം യുഎഇയിൽ തന്നെ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലെ അംഗമാണ് ഇഷാൻ കിഷൻ. താരം ആത്മവിശ്വാസം വീണ്ടെടുത്ത് ഫോമിൽ തിരിച്ചെത്തേണ്ടത് ഇന്ത്യൻ ടീമിനും നിർണായകമാണ്.  കൊഹ് ലി ആർസിബിയുടെ മാത്രമല്ല ഇന്ത്യൻ ടീമിന്റെയും ക്യാപ്റ്റനാണെന്നാണ് പുതിയ വിഡിയോ കണ്ട ആരാധകർ പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

പൂഞ്ചില്‍ വ്യോമസേനയുടെ വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം; അഞ്ച് സൈനികര്‍ക്ക് പരിക്ക്

കാണാതായ കോൺ​ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ തോട്ടത്തിൽ: അന്വേഷണം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ