കായികം

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആയി മാറിയാലോ? എന്റെ തലച്ചോറ് ഞാന്‍ സ്‌കാന്‍ ചെയ്യും: വിരാട് കോഹ്‌ലി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ പ്രിയപ്പെട്ട കായിക താരങ്ങളില്‍ ഒരാളാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഒരു ദിവസം രാവിലെ ഉറക്കം ഉണരുന്നത് ക്രിസ്റ്റിയാനോ റൊണാള്‍ഡോ ആയി മാറിയിട്ടാണെങ്കില്‍ എന്ത് ചെയ്യും എന്ന ചോദ്യത്തിന് ഉത്തരം നല്‍കുകയാണ് ക്രിസ്റ്റിയാനോ ഇപ്പോള്‍.

ക്രിസ്റ്റ്യാനോയായി മാറുകയാണ് എങ്കില്‍ തന്റെ തലച്ചോറ് കൊണ്ടുപോയി സ്‌കാന്‍ ചെയ്യും എന്നാണ് കോഹ് ലി പറയുന്നത്. എവിടെ നിന്നാണ് ഈ മാനസിക കരുത്ത് ലഭിക്കുന്നത് എന്ന് അറിയാന്‍ വേണ്ടിയാണ് ക്രിസ്റ്റ്യാനോയുടെ തലച്ചോറ് സ്‌കാന്‍ ചെയ്യുന്നതെന്നും ചിരി നിറച്ച് കോഹ് ലി പറയുന്നു. 

മത്സരത്തിന് ശേഷമുള്ള ആഘോഷം ഒരിക്കലും മറക്കാനാവില്ല

ഏറ്റവും ഹൃദയഭേദകവും മറക്കാനാവാത്തതുമായ നിമിഷം ഏതെന്ന ചോദ്യത്തിനും ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ മറുപടി നല്‍കുന്നു. 2016ലെ ഐപിഎല്‍ ഫൈനല്‍. അതേ വര്‍ഷത്തിലെ ട്വന്റി20 ലോകകപ്പ് സെമി ഫൈനല്‍, കോഹ് ലി പറയുന്നു. 2016 സീസണില്‍ ഡല്‍ഹിക്കെതിരെയായിരുന്നു ഞങ്ങളുടെ അവസാന മത്സരം. അവിടെ ഡിവില്ലിയേഴ്‌സ് തകര്‍പ്പന്‍ ഇന്നിങ്‌സ് പുറത്തെടുത്തു. ആ മത്സരത്തിന് ശേഷമുള്ള ആഘോഷം ഒരിക്കലും മറക്കാനാവില്ലെന്നും കോഹ് ലി പറയുന്നു. 

2016 ഐപിഎല്‍ സീസണില്‍ 16 കളിയില്‍ നിന്ന് 973 റണ്‍സ് ആണ് കോഹ് ലി വാരിക്കൂട്ടിയത്. 81.08 ആയിരുന്നു ബാറ്റിങ് ശരാശരി. ക്വാളിഫയര്‍ ഒന്നില്‍ ഗുജറാത്ത് ലയേണ്‍സിന് എതിരെ ബാംഗ്ലൂര്‍ ജയം പിടിക്കുകയും ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

കാന്‍സറുമായി പോരാടി; പ്രമുഖ ടിക് ടോക് താരം 26ാം വയസില്‍ മരണത്തിന് കീഴടങ്ങി

കേളപ്പനില്‍ നിന്നുള്ള നാട്ടുവഴികള്‍

ജാതീയ അധിക്ഷേപം; സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സര്‍ക്കാര്‍ വിശദീകരണം തേടി

'റിങ്കുവിനെ ഒഴിവാക്കാന്‍ വ്യക്തമായ കാരണമുണ്ട്... ' മുന്‍ ഓസീസ് താരം പറയുന്നു