കായികം

സിക്‌സുകളുടെ പെരുമഴ, റോബിന്‍ ഉത്തപ്പയും ശിവം ദുബെയും നിറഞ്ഞാടി; ബാംഗ്ലൂരിന് 216 റണ്‍സ് വിജയലക്ഷ്യം 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ശിവം ദുബെയുടെയും റോബിന്‍ ഉത്തപ്പയുടെയും തകര്‍പ്പന്‍ ബാറ്റിങ്ങില്‍ ഐപിഎല്ലില്‍ ചെന്നൈ  സൂപ്പര്‍ കിങ്‌സിന് കൂറ്റന്‍ സ്‌കോര്‍. മത്സരത്തില്‍ വിജയിക്കാന്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് 216 റണ്‍സ് വേണം.

ശിവം ദുബെയും റോബിന്‍ ഉത്തപ്പയും നിറഞ്ഞാടിയപ്പോള്‍ സ്‌കോര്‍ 200 അനായാസമായി കടക്കുകയായിരുന്നു. ദുബെ 94 റണ്‍സെടുത്തപ്പോള്‍ ഉത്തപ്പ 88 റണ്‍സെടുത്തു. ഇരുവരും 165 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. എട്ടു സിക്‌സുകളുടെ അകമ്പടിയോടെ 46 പന്തിലാണ് ശിവം ദുബെയുടെ ഇന്നിങ്‌സ്. ഒന്‍പത് സിക്‌സുകളുടെ അകമ്പടിയോടെ 50 പന്തിലാണ് റോബിന്‍ ഉത്തപ്പ 88 റണ്‍സ് എടുത്തത്. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഭേദപ്പെട്ട തുടക്കമാണ് ഓപ്പണര്‍മാരായ ഋതുരാജ് ഗെയ്ക്‌വാദും റോബിന്‍ ഉത്തപ്പയും ചേര്‍ന്ന് നല്‍കിയത്. ഉത്തപ്പയെ കാഴ്ചക്കാരനാക്കി ഋതുരാജ് നന്നായി തുടങ്ങി. കഴിഞ്ഞ തവണത്തെ ഓറഞ്ച് ക്യാപ്പ് ജേതാവായ ഋതുരാജ് ഫോമിലേക്ക് മടങ്ങിയെത്തിയെന്ന് തോന്നിച്ചെങ്കിലും താരത്തെ ജോഷ് ഹെയ്‌സല്‍വുഡ് പുറത്താക്കി.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

കുട്ടികളുടെ സ്വകാര്യത; സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്, ലംഘിച്ചാല്‍ കര്‍ശന ശിക്ഷ

'കുഞ്ഞേ മാപ്പ് !'; കളിപ്പാട്ടവും പൂക്കളും, സല്യൂട്ട് നല്‍കി പൊലീസ്; നവജാത ശിശുവിന്റെ മൃതദേഹം സംസ്‌കരിച്ചു

45ാം വിവാഹവാർഷികം ആഘോഷിച്ച് മമ്മൂട്ടിയും സുൽഫത്തും; ആശംസകളുമായി ദുൽഖർ

പത്താംക്ലാസില്‍ 99.47 ശതമാനം വിജയം; ഐസിഎസ് ഇ, ഐഎസ് സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു