കായികം

ആദ്യ ഏഴ് കളിയിലും തോല്‍വി; ഐപിഎല്‍ ചരിത്രത്തില്‍ ആദ്യം; നാണക്കേടിന്റെ റെക്കോര്‍ഡില്‍ മുംബൈ ഇന്ത്യന്‍സ്‌

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഒരു ഐപിഎല്‍ സീസണില്‍ ആദ്യത്തെ ഏഴ് മത്സരവും തോല്‍ക്കുന്ന ആദ്യ ടീമായി മുംബൈ ഇന്ത്യന്‍സ്. ചെന്നൈക്ക് എതിരെ മൂന്ന് വിക്കറ്റിന്റെ തോല്‍വി കൂടി വഴങ്ങിയതോടെയാണ് നാണക്കേടിന്റെ റെക്കോര്‍ഡിലേക്ക് മുംബൈ വീണത്. 

ആദ്യത്തെ ആറ് കളികളും തോറ്റ ഡല്‍ഹി, ബാംഗ്ലൂര്‍ ടീമുകളെയാണ് ഇവിടെ ചെന്നൈ മറികടന്നത്. 2013ലാണ് ഡല്‍ഹി സീസണിന്റെ തുടക്കത്തിലെ തങ്ങളുടെ 6 കളിയും തോറ്റത്. 2019ല്‍ ബാംഗ്ലൂരും തങ്ങളുടെ ആദ്യ ആറ് മത്സരങ്ങളും തോറ്റു. 

സീസണിലെ മുംബൈയുടെ തോല്‍വികള്‍

ഡല്‍ഹിക്ക് എതിരെ നാല് വിക്കറ്റിന് തോറ്റാണ് മുംബൈ തുടങ്ങിയത്. പിന്നാലെ രാജസ്ഥാനോട് 23 റണ്‍സിന്റെ തോല്‍വി. കമിന്‍സിന്റെ മികവില്‍ കൊല്‍ക്കത്ത 5 വിക്കറ്റിന് തോല്‍പ്പിച്ചു. ബാംഗ്ലൂരിന് എതിരെ 7 വിക്കറ്റിനും തോല്‍വിയിലേക്ക് വീണു. 

പഞ്ചാബിന് എതിരെ വിജയ ലക്ഷ്യത്തിലേക്ക് എത്താനും മുംബൈക്ക് കഴിഞ്ഞില്ല. ലഖ്‌നൗവിന് എതിരേയും ചെയ്‌സ് ചെയ്യവെ വീണു. ഒടുവില്‍ ധോനിയുടെ ഫിനിഷിങ് മികവിന് മുന്‍പിലും വീണതോടെ മുംബൈ നാണക്കേടിലേക്ക് കൂപ്പുകുത്തി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'വേനല്‍ച്ചൂടില്‍ ജനം വീണ് മരിക്കുമ്പോള്‍ മുഖ്യമന്ത്രിയും കുടുംബവും ബീച്ച് ടൂറിസം ആഘോഷിക്കുന്നു; യാത്രയുടെ സ്‌പോണ്‍സര്‍ ആര്?'

വീണ്ടും തുടക്കത്തില്‍ തന്നെ ഔട്ടായി, രോഹിത് കരയുകയാണോ?; 'സങ്കടം' പങ്കുവെച്ച് സോഷ്യല്‍മീഡിയ- വീഡിയോ

കോഴിക്കോട് മലപ്പുറം ജില്ലകളില്‍ പത്തുപേര്‍ക്ക് വെസ്റ്റ്നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചു; അടിയന്തര യോഗം വിളിച്ച് ആരോഗ്യവകുപ്പ്

'തല്‍ക്കാലം എനിക്ക് ഇത്രേം വാല്യൂ മതി'; നിഷാദ് കോയ കൗശലക്കാരനും കള്ളനും, ആരോപണവുമായി നടന്‍

'പെണ്ണായി പെറ്റ പുള്ളെ...'; ഗോപി സുന്ദറിന്റെ സംഗീതം, 'പെരുമാനി'യിലെ ആദ്യ ഗാനം പുറത്തിറങ്ങി