കായികം

അടുത്ത 7 കളിയും ജയിക്കുമോ? ജയിച്ചാല്‍ പ്ലേഓഫ് എത്തുമോ? മുംബൈക്ക് മുന്‍പിലെ വഴികള്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ആദ്യ 7 കളിയിലും മുംബൈ ഇന്ത്യന്‍സ് തോറ്റ് നില്‍ക്കുമ്പോള്‍ ഇനിയുള്ള 7 മത്സരവും ജയിച്ചാല്‍ പ്ലേഓഫ് സാധ്യമാകുമോ എന്ന് കണക്ക് കൂട്ടുകയാണ് ആരാധകര്‍. ആദ്യ പകുതിയിലെ എല്ലാ മത്സരവും തോറ്റ് നില്‍ക്കുമ്പോള്‍ മുംബൈക്ക് മുന്‍പിലുള്ള സാധ്യതകള്‍ ഇനി ഇങ്ങനെയാണ്. 

പ്ലേഓഫിലേക്ക് യോഗ്യത നേടാന്‍ 14 പോയിന്റ് എങ്കിലുമാണ് ഒരു ടീമിന് മിനിമം വേണ്ടത്. എന്നാല്‍ നെറ്റ് റണ്‍റേറ്റും ഇവിടെ നിര്‍ണായകമാവും. 16 പോയിന്റ് നേടുന്ന ടീമിന് പ്ലേഓഫ് ഉറപ്പിക്കാം. നിലവില്‍ മുംബൈയുടെ നെറ്റ് റണ്‍റേറ്റ് 0.892 ആണ്. 

അടുത്ത 7 കളികള്‍ വലിയ മാര്‍ജിനില്‍ ജയിക്കണം

പ്ലേഓഫ് സാധ്യത നിലനിര്‍ത്തണം എങ്കില്‍ ഇനിയുള്ള 7 മത്സരങ്ങള്‍ ജയിക്കുന്നത് വലിയ മാര്‍ജിനിലാണ് എന്ന് മുംബൈക്ക് ഉറപ്പാക്കണം. നിലവില്‍ 7 തോല്‍വിയുമായി പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് മുംബൈ. 2014ല്‍ തുടരെ 5 കളി തോറ്റതിന് ശേഷം മുംബൈ തകര്‍പ്പന്‍ തിരിച്ചു വരവ് നടത്തിയിരുന്നു. എന്നാല്‍ ഇത്തവണ അത് മുംബൈക്ക് തീരെ എളുപ്പമല്ല. ബൗളിങ് ദുര്‍ബലമായി നില്‍ക്കുന്നതാണ് പ്രധാന വെല്ലുവിളി. 

ഏപ്രില്‍ 24ന് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായിട്ടാണ് മുംബൈയുടെ അടുത്ത മത്സരം. ഏപ്രില്‍ 30ന് രാജസ്ഥാന്‍ റോയല്‍സിനെ നേരിടും. മെയ് ആറിന് ഗുജറാത്ത് ടൈറ്റന്‍സ് ആണ് എതിരാളികള്‍. മെയ് 9ന് കൊല്‍ക്കത്തയേയും 12ന് ചെന്നൈയേയും നേരിടും. മെയ് 17ന് ഹൈദരാബാദും മെയ് 21ന് ഡല്‍ഹിയും ആയിട്ടാണ് അവസാന പോരുകള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു