കായികം

അവസാന ഓവർ വരെ ആവേശം, സീസണിലെ ഏറ്റവും ഉയർന്ന സ്കോർ; പോരാട്ടത്തിനൊടുവിൽ ഡൽഹിയെ കീഴടക്കി രാജസ്ഥാൻ 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: അവസാന ഓവർ വരെ ആവേശം നീണ്ട ഐപിഎൽ 15–ാം സീസണിലെ ഏറ്റവും ഉയർന്ന സ്കോർ കുറിച്ച മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ രാജസ്ഥാൻ റോയൽസിന് വിജയം. 15 റൺസിനാണ് രാജസ്ഥാന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 222 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹിക്ക് നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 207 റൺസ് എടുക്കാനെ സാധിച്ചൊള്ളു. ഈ ജയത്തോടെ രാജസ്ഥാൻ പോയന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി.

സീസണിലെ മൂന്നാം സെഞ്ചുറി കുറിച്ച ജോസ് ബട്‍ലറുടെ മികവിലാണ് രാജസ്ഥാൻ കൂറ്റൻ സ്കോർ ഉർത്തിയത്. 223 റൺസിൻറെ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഡൽഹി അവസാന ഓവർ വരെ പൊരുതിയെങ്കിലും ഫലമുണ്ടായില്ല. ഡൽഹിക്കായി 44 റൺസെടുത്ത ക്യാപ്റ്റൻ റിഷഭ് പന്തും 37 റൺസ് വീതമെടുത്ത പൃഥ്വി ഷായും ലളിത് യാദവും അവസാന ഓവറുകളിൽ തകർത്തടിച്ച റൊവ്‌മാൻ പവലും (35) തിളങ്ങിയെങ്കിലും ഫലമുണ്ടായില്ല. 

അവസാന ഓവറിൽ ജയിക്കാൻ 36 റൺസ് വേണ്ടിയിരുന്ന ഡൽഹിക്കായി പവൽ ആദ്യത്തെ മൂന്ന് പന്ത് സിക്സ് പറത്തി. ഇത് ഡൽഹിക്ക് പ്രതീക്ഷയേകിയെങ്കിലും പിന്നീടുള്ള മൂന്ന് പന്തുകൾ ഒബെദ് മക്കോയ് കൃത്യതയോടെ തൊടുത്തു. ഇതോടെ അവസാന പന്തിൽ പവലിന്റെ വിക്കറ്റടക്കം നേടി രാജസ്ഥാൻ ജയിച്ചു. ഏഴ് മത്സരങ്ങളിൽ നിന്ന് 10 പോയിന്റുമായി രാജസ്ഥാൻ പോയൻറ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് കയറി. ഏഴ് മത്സരങ്ങളിൽ നിന്നും ആറ് പോയിന്റോടെ ഡൽഹി ആറാം സ്ഥാനത്താണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വേവ് പൂളില്‍ വെച്ച് യുവതിയോട് ലൈംഗികാതിക്രമം; കേന്ദ്ര സര്‍വകലാശാല പ്രൊഫസര്‍ അറസ്റ്റില്‍

രാസവസ്തുക്കളിട്ട് പഴുപ്പിക്കുന്ന പഴങ്ങളാണോ നിങ്ങള്‍ കഴിക്കുന്നത്, എന്നാല്‍ ശ്രദ്ധിക്കൂ; വെറെ വഴികളുണ്ട്- വീഡിയോ

എല്ലാ കുരുത്തക്കേടിനും ഒടുക്കത്തെ പ്രോത്സാഹനം നൽകുന്നയാൾ; വാണി വിശ്വനാഥിന് ആശംസകളുമായി സുരഭി ലക്ഷ്മി

സ്മാര്‍ട്ട്‌ഫോണ്‍ കണക്ടിവിറ്റി, അലക്‌സാ വോയ്‌സ് അസിസ്റ്റ്; ടിവിഎസ് പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കി, വില 94,999 രൂപ മുതല്‍

ടി20യില്‍ പുതിയ ചരിത്രമെഴുതി ബാബര്‍