കായികം

ഞങ്ങളുടെ പെരുമാറ്റം ശരിയായില്ല, ഗ്രൗണ്ടിലേക്ക് ഇറങ്ങിയത് തെറ്റ്: ഷെയ്ന്‍ വാട്‌സന്‍ 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: രാജസ്ഥാന് എതിരായ മത്സരത്തിന്റെ അവസാന ഓവറില്‍ സംഭവിച്ച കാര്യങ്ങളെ ഡല്‍ഹി ക്യാപിറ്റല്‍സ് ന്യായികരിക്കുന്നില്ലെന്ന് വ്യക്തമാക്കി അസിസ്റ്റന്റ് കോച്ച് ഷെയിന്‍ വാട്‌സന്‍. അമ്പയറുടെ തീരുമാനം എന്താണോ അത് അംഗീകരിക്കണം. ഫീല്‍ഡിലേക്ക് ഒരാള്‍ ഇറങ്ങുക എന്നത് അംഗീകരിക്കാനാവാത്ത കാര്യമാണെന്നും വാട്‌സന്‍ പറഞ്ഞു. 

അവസാന ഓവറില്‍ സംഭവിച്ച കാര്യങ്ങള്‍ നിരാശപ്പെടുത്തുന്നതാണ്. അമ്പയറുടെ തീരുമാനം ശരിയായാലും ഇല്ലെങ്കിലും നമ്മളത് അംഗീകരിക്കണം. ഫീല്‍ഡിലേക്ക് ഒരാള്‍ ചെല്ലുക എന്നതും അംഗീകരിക്കാനാവില്ല. നമ്മള്‍ അവിടെ നന്നായല്ല ഇടപെട്ടത്, വാട്‌സന്‍ ചൂണ്ടിക്കാണിക്കുന്നു. 

അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് 36 റണ്‍സ്. പവല്‍ തുടരെ 3 സിക്‌സ് അടിച്ചു. ഇതോടെ 3 പന്തില്‍ ജയിക്കാന്‍ 18 റണ്‍സ് എന്ന നിലയായി. എന്നാല്‍ കളിയില്‍ നേരിട്ട ആ 15 മിനിറ്റ് തടസം പവലിന്റെ താളം തെറ്റിച്ചതായി തോന്നി. അടുത്ത 3 ഡെലിവറികളില്‍ 0,2, വിക്കറ്റ് എന്ന നിലയിലായി.

അമ്പയറുടെ തീരുമാനം എന്താണോ അത് അംഗീകരിക്കണം

മത്സരം തടസപ്പെടുമ്പോള്‍ അത് കളിയുടെ ഗതിയെ ബാധിക്കുമെന്നതില്‍ ഒരു സംശയവും ഇല്ല. മകോയ്ക്ക് വീണ്ടെടുക്കാനുള്ള സമയമാണ് ഇതിലൂടെ ലഭിച്ചത്. അമ്പയറുടെ തീരുമാനം എന്താണോ അത് അംഗീകരിക്കണം എന്നാണ് നമ്മളെ പഠിപ്പിച്ചിട്ടുള്ളത്. അതാണ് നമ്മള്‍ ചെയ്തിട്ടുള്ളത് എന്നും വാട്‌സന്‍ പറഞ്ഞു. 

അമ്പയറാണ് മത്സരം നിയന്ത്രിക്കുന്നത് എന്നാണ് രാജസ്ഥാന്‍ റോയല്‍സ് പരിശീലകന്‍ കുമാര്‍ സംഗക്കാര പ്രതികരിച്ചത്. ഐപിഎല്ലില്‍ സമ്മര്‍ദം കൂടുതലാണ്. അത് കാര്യങ്ങള്‍ കൈവിട്ട് പോകാന്‍ ഇടയാക്കും. താരങ്ങള്‍ കളിക്കും, അമ്പയര്‍മാര്‍ക്ക് ദുഷ്‌കരമായ ജോലിയാണുള്ളത്. സപ്പോര്‍ട്ട് സ്റ്റാഫ് എന്ന നിലയിലെ നമ്മുടെ ജോലി കളിക്കാരെ സപ്പോര്‍ട്ട് ചെയ്യുക എന്നതാണെന്നും സംഗക്കാര പറഞ്ഞു.

ഈ വാര്‍ത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചു, പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

ജമ്മുകശ്‌മീരിൽ രണ്ടിടത്ത് ഭീകരാക്രമണം; വെടിവെപ്പിൽ ബിജെപി മുൻ സർപഞ്ച് കൊല്ലപ്പെട്ടു, വിനോദ സഞ്ചാരികൾക്ക് ​ഗുരുതരപരിക്ക്

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിന് തീ പിടിച്ചു; ബം​ഗളൂരുവിൽ തിരിച്ചിറക്കി, യാത്രക്കാർ സുരക്ഷിതർ

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്, പൊട്ടലില്ലാത്ത കൈയില്‍ കമ്പിയിട്ടു