കായികം

'ഇതുകൊണ്ടാണ് സഞ്ജു നിങ്ങള്‍ സഞ്ജുവായിരിക്കുന്നത്'- സംഗയുടെ അഭിനന്ദനത്തിന് 'മസില്‍പെരുപ്പിച്ച്' മലയാളി താരം (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ ത്രില്ലര്‍ പോരാട്ടം വിജയിച്ചതിന് പിന്നാലെ രാജസ്ഥാന്‍ റോയല്‍സിന്റെ മലയാളി നായകന്‍ സഞ്ജു സാംസണിനെ അഭിനന്ദിച്ച് ടീം അംഗങ്ങള്‍. ടീം മീറ്റിങില്‍ വച്ചാണ് മലയാളി നായകന് അഭിനന്ദനം. 

ഈ ടീം മീറ്റിങിന്റെ ഇടയിലുള്ള രസകരമായ ഒരു സംഭവമാണ് ഇപ്പോള്‍ ശ്രേദ്ധയമാകുന്നത്. അഭിനന്ദനങ്ങള്‍ കേട്ടപ്പോള്‍ മസില്‍ പെരുപ്പിച്ചാണ് സഞ്ജുവിന്റെ പ്രതികരണം.

രാജസ്ഥാന്‍ റോയല്‍സിനായി 100 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ സഞ്ജു, ഡല്‍ഹിക്കെതിരായ മത്സരത്തില്‍ തകര്‍പ്പന്‍ ബാറ്റിങുമായി കളം നിറഞ്ഞിരുന്നു. വെറും 19 പന്തില്‍ നിന്ന് 46 റണ്‍സെടുത്ത സഞ്ജുവിന്റെ കൂടി മികവിലാണ് രാജസ്ഥാന്‍ 20 ഓവറില്‍ 222 റണ്‍സ് നേടിയത്.

മത്സരം രാജസ്ഥാന്‍ 15 റണ്‍സിനു ജയിച്ചതിനു പിന്നാലെ സഞ്ജുവിന്റെ 100ാം മത്സരം കേക്ക് മുറിച്ചാണ് ടീം ആഘോഷിച്ചത്. ടീം മീറ്റിങിനിടെ പരിശീലകന്‍ കുമാര്‍ സംഗക്കാരയാണ് സഞ്ജുവിനെ അഭിനന്ദനങ്ങള്‍ കൊണ്ടു മൂടിയത്.

'ഡല്‍ഹിക്കെതിരായ മത്സരത്തില്‍ വണ്‍ഡൗണായി ഇറങ്ങണോ അതോ ഹെറ്റ്‌മെയറിനു ബാറ്റിങ് ഓര്‍ഡറില്‍ പ്രമോഷന്‍ നല്‍കണോ എന്ന കാര്യത്തില്‍ ക്യാപ്റ്റനു സംശയമുണ്ടായിരുന്നുവെന്ന് തോന്നുന്നു. പക്ഷേ, അദ്ദേഹത്തിന്റെ ബാറ്റിങ് എല്ലാ സംശയങ്ങളും മാറ്റി. 19 പന്തില്‍നിന്ന് 46, 48 റണ്‍സാണ് നേടിയത്. ഇതുകൊണ്ടാണ് സഞ്ജു നിങ്ങള്‍ സഞ്ജുവായിരിക്കുന്നത്'- സംഗക്കാര പറഞ്ഞു.

ഈ അഭിനന്ദന വാക്കുകള്‍ കേട്ടതിന് പിന്നാലെയായിരുന്നു സഞ്ജുവിന്റെ രസകരമായ പ്രതികരണം. ജോസ് ബട്‌ലര്‍ ഉള്‍പ്പെടെയുള്ള താരങ്ങളെ പൊട്ടിച്ചിരിപ്പിച്ചാണ് സഞ്ജു ഇത്തരത്തില്‍ പ്രതികരിച്ചത്.

ഈ വാര്‍ത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ജനിച്ചയുടന്‍ വായില്‍ തുണിതിരുകി, കഴുത്തില്‍ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കി; കൊച്ചിയിലെ നവജാതശിശുവിന്റേത് അതിക്രൂര കൊലപാതകം

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്

പത്തനംതിട്ടയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി