കായികം

14 വര്‍ഷത്തിന് ഇടയില്‍ 3 ഗോള്‍ഡന്‍ ഡക്ക്; 2022ല്‍ മാത്രം 2 എണ്ണം; കരിയറിലെ മറ്റൊരു താഴ്ചയിലേക്ക് കൂപ്പുകുത്തി കോഹ്‌ലി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ 68 റണ്‍സിന് പുറത്തായതിന്റെ ഞെട്ടലിനേക്കാള്‍ കോഹ്‌ലി തുടരെ രണ്ടാം വട്ടവും ഗോള്‍ഡന്‍ ഡക്കായതാണ് ആരാധകരെ അത്ഭുതപ്പെടുത്തിയത്. 

ഐപിഎല്ലില്‍ ഇത് അഞ്ചാം തവണയാണ് കോഹ്‌ലി ഗോള്‍ഡന്‍ ഡക്കിന് പുറത്താവുന്നത്. 2008-2021 കാലയളവില്‍ മൂന്ന് തവണയായിരുന്നു കോഹ് ലി ഗോള്‍ഡന്‍ ഡക്കായത്. എന്നാല്‍ 2022ല്‍ ഇതിനോടകം രണ്ട് തവണ കോഹ് ലി ഗോള്‍ഡന്‍ ഡക്കായി കഴിഞ്ഞു. 

2008ല്‍ ആശിഷ് നെഹ്‌റയാണ് കോഹ് ലിയെ ഗോള്‍ഡന്‍ ഡക്കാക്കിയത്. 2014ല്‍ പഞ്ചാബിന്റെ സന്ദീപ് ശര്‍മയും 2017ല്‍ നഥാന്‍ കോള്‍ട്ടര്‍ നൈലും കോഹ് ലിയെ ഗോള്‍ഡന്‍ ഡക്കാക്കി മടക്കി. 2022 സീസണില്‍ ദുഷ്മന്ത ചമീരയാണ് കോഹ് ലിയെ ഗോള്‍ഡന്‍ ഡക്കാക്കിയത്. സീസണില്‍ രണ്ടാം വട്ടം കോഹ് ലി ഗോള്‍ഡന്‍ ഡക്കായത് ഹൈദരാബാദിന്റെ മാര്‍കോ ജന്‍സെന്റെ ഡെലിവറിയിലും. 

ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായാണ് കോഹ്‌ലി ഒരു സീസണില്‍ രണ്ട് തവണ ഗോള്‍ഡന്‍ ഡക്കാവുന്നത്. തന്റെ രണ്ടാം ഓവറില്‍ ഡുപ്ലെസിസിനെ വീഴ്ത്തിയാണ് ജാന്‍സെന്‍ തുടങ്ങിയത്. പിന്നാലെ കോഹ് ലിയേയും മടക്കി. ഓവറിലെ അവസാന പന്തില്‍ ഓപ്പണര്‍ അനുജ് റാവത്തിനേയും മടക്കി ബാംഗ്ലൂരിനെ ജാന്‍സെന്‍ തകര്‍ത്തു. 

ഈ വാര്‍ത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

വയനാട്ടില്‍ വീണ്ടും പുലി; വളര്‍ത്തുനായയെ കടിച്ചുകൊണ്ടുപോയി; ദൃശ്യങ്ങള്‍ പുറത്ത്

ഒറ്റ റൺ വ്യത്യാസത്തിൽ കോഹ്‌ലി ഒന്നാം സ്ഥാനത്ത്

എസ്എസ്എൽസി പരീക്ഷാഫലം നാളെ; വേ​ഗത്തിലറിയാൻ പിആർഡി ലൈവ് ആപ്പ്

കാട് ആസ്വദിക്കണോ? അതിരപ്പിള്ളി ജംഗിള്‍ സഫാരി യാത്ര പോകാം