കായികം

വിചിത്ര പുറത്താവല്‍, സ്‌ട്രൈക്ക്‌ റേറ്റ് 40; 15.25 കോടി രൂപ വെള്ളത്തിലായി; ഇഷാന്‍ കിഷനെതിരെ ആരാധകര്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മുംബൈ ഇന്ത്യന്‍സ് എട്ടാം തോല്‍വിയിലേക്ക് വീണതിന് പിന്നാലെ ഇഷാന്‍ കിഷന് എതിരെ ആരാധകര്‍. തുടക്കത്തില്‍ ബാറ്റിങ്ങില്‍ മികവ് കാണിച്ചെങ്കിലും പിന്നെ വന്ന മത്സരങ്ങളിലെല്ലാം ഇഷാന്‍ നിരാശപ്പെടുത്തിയതാണ് ആരാധകരെ പ്രകോപിപ്പിക്കുന്നത്. 

ലഖ്‌നൗവിന് എതിരെ വിചിത്രമായ നിലയിലായിരുന്നു ഇഷാന്‍ പുറത്തായത്. എട്ടാം ഓവറിലെ ആദ്യ പന്തില്‍ രവി ബിഷ്‌നോയുടെ ഡെലിവറിയില്‍ എഡ്ജ് ചെയ്ത പന്ത് വിക്കറ്റ് കീപ്പര്‍ ഡികോക്കിന്റെ ഇടത് ഷൂവില്‍ തട്ടി ഉയര്‍ന്ന് ഫസ്റ്റ് സ്ലിപ്പില്‍ നിന്ന ഹോള്‍ഡറുടെ കൈകളിലേക്ക് എത്തി. 

ഇഷാന്‍ നേടിയത് 20 പന്തില്‍ നിന്ന് 8 റണ്‍സ്

20 പന്തില്‍ നിന്ന് 8 റണ്‍സ് മാത്രമാണ് ഇഷാന്‍ നേടിയത്. സ്‌ട്രൈക്ക്‌റേറ്റ് 40. ഇതോടെ മുംബൈക്ക് വേണ്ടി ഇറങ്ങിയ 8 മത്സരങ്ങളില്‍ ആറിലും ഇഷാന്‍ പരാജയമായി. 15.25 കോടി രൂപയ്ക്ക് വാങ്ങിയ താരം പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്തതാണ് ആരാധകരെ പ്രകോപിപ്പിക്കുന്നത്. 

ഇഷാന്‍ കിഷന്‍ ഓവര്‍ റേറ്റഡ് ബാറ്ററാണ് എന്നെല്ലാമാണ് വിമര്‍ശനങ്ങള്‍. സീസണില്‍ കളിച്ച എട്ട് കളിയിലും തോറ്റ് പ്ലേഓഫ് പ്രതീക്ഷ മുംബൈയില്‍ നിന്ന് അകന്ന് കഴിഞ്ഞു. ലഖ്‌നൗവിന് എതിരെ 36 റണ്‍സ് തോല്‍വിയിലേക്കാണ് മുംബൈ വീണത്. 169 റണ്‍സ് പിന്തുടര്‍ന്ന മുംബൈക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സ് കണ്ടെത്താനെ സാധിച്ചുള്ളു. 

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാട് സൂര്യാഘാതമേറ്റ് വയോധിക മരിച്ചു

20 ലക്ഷം യാത്രക്കാര്‍, വാട്ടര്‍ മെട്രോയ്ക്ക് ചരിത്ര നേട്ടമെന്ന് മന്ത്രി രാജീവ്

ഹാപ്പി ബര്‍ത്ത്‌ഡേ ക്വീന്‍; സാമന്തയ്ക്ക് 37ാം പിറന്നാള്‍

കേരളത്തിന്റെ അഭിമാനം; ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമില്‍ അരങ്ങേറി സജന സജീവന്‍

'പ്രണയക്കെണിയുടെ പേര് പറഞ്ഞ് വര്‍ഗീയതയുടെ വിഷം ചീറ്റാന്‍ അനുവദിക്കരുത്'; ബിഷപ്പ് ജോസഫ് പാംപ്ലാനി