കായികം

'സൂപ്പര്‍ ഓവറിനായി ഞാന്‍ ഒരുങ്ങി, പക്ഷെ ആശിഷ് നെഹ്‌റ തടഞ്ഞു'; അവസാന ബോള്‍ ത്രില്ലറില്‍ ഹര്‍ദിക് പാണ്ഡ്യ

സമകാലിക മലയാളം ഡെസ്ക്

മുംബൈ: സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് എതിരെ താന്‍ സൂപ്പര്‍ ഓവറിന് താന്‍ ഒരുങ്ങാന്‍ ആരംഭിച്ചിരുന്നതായി ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ. എന്നാല്‍ അതിന്റെ ഒന്നും ആവശ്യം വരില്ലെന്ന് പറഞ്ഞ് ആശിഷ് നെഹ്‌റ തന്നെ തടയുകയായിരുന്നു എന്നും ഹര്‍ദിക് പറയുന്നു. 

സൂപ്പര്‍ ഓവറിന്റെയൊന്നും ആവശ്യം വരില്ല. ഇത് നമ്മള്‍ ഇവിടെ തന്നെ തീര്‍ക്കും എന്നാണ് ആശിഷ് നെഹ്‌റ എന്നോട് പറഞ്ഞത്. അവസാന ഡെലിവറിക്ക് മുന്‍പ് തെവാത്തിയ തൈ പാഡ് അഴിച്ചതോടെ 2 റണ്‍സ് ഓടിയെടുത്ത് സമനിലയ്ക്കായി ശ്രമിച്ചേക്കും എന്നാണ് കരുതിയത് എന്നും ഹര്‍ദിക് പറയുന്നു. 

എങ്ങനെയെങ്കിലും രണ്ട് റണ്‍സ് ഓടിയെടുക്കാനാണ് ലക്ഷ്യം വെച്ചത്

അവസാന ഡെലിവറി യോര്‍ക്കര്‍ ആണെങ്കില്‍ സിക്‌സ് അടിക്കാനായില്ലെങ്കില്‍ എങ്ങനെയെങ്കിലും രണ്ട് റണ്‍സ് ഓടിയെടുക്കാനാണ് ലക്ഷ്യം വെച്ചത്. അതിനാലാണ് തൈ പാഡ് മാറ്റിയത്. എന്നാല്‍ അതിന്റെ ആവശ്യം വന്നില്ല. റാഷിദ് ഭായി സിക്‌സ് അടിച്ച് കളി ഫിനിഷ് ചെയ്തു, ഹര്‍ദിക്കിന് മറുപടിയായി തെവാത്തിയ പറഞ്ഞു. 

ആറ് പന്തില്‍ നിന്ന് 22 റണ്‍സ് ആണ് അവസാന ഓവറില്‍ ഗുജറാത്ത് ടൈറ്റന്‍സിന് ജയിക്കാനായി വേണ്ടിയിരുന്നത്. എന്നാല്‍ മൂന്ന് സിക്‌സ് റാഷിദ് ഖാനില്‍ നിന്നും ഒരു സിക്‌സ് തെവാത്തിയയില്‍ നിന്നും വന്നപ്പോള്‍ ഗുജറാത്ത് ജയം പിടിച്ചു. പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്കും ഗുജറാത്ത് എത്തി. 8 കളിയില്‍ അവര്‍ തോറ്റത് ഒരെണ്ണത്തില്‍ മാത്രമാണ്. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

'സിബിഐയുടെ പ്രവര്‍ത്തനം ഞങ്ങളുടെ നിയന്ത്രണത്തിലല്ല'; കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

പാമ്പുകടിയേറ്റ് മരിച്ചു; ഉയിര്‍ത്തേഴുന്നേല്‍ക്കുമെന്ന് കരുതി 20കാരന്റെ മൃതദേഹം ഗംഗയില്‍ കെട്ടിയിട്ടത് രണ്ടുദിവസം; വീഡിയോ

യുഎഇയില്‍ കനത്ത മഴയും ഇടിമിന്നലും; വിമാനം, ബസ് സര്‍വീസുകള്‍ റദ്ദാക്കി

''കാടിന്റെ രാത്രിത്തോറ്റങ്ങള്‍, സിരകളിലേക്കു നേരെച്ചെന്നുണര്‍ത്തുന്ന ആഫ്രിക്കന്‍ കാപ്പിയുടെ മാദകത്വം''