കായികം

നാല് വിക്കറ്റുകള്‍ വീഴ്ത്തി റബാഡ; ലഖ്‌നൗ ബാറ്റര്‍മാരെ കുരുക്കി പഞ്ചാബ് ബൗളിങ് നിര; ജയിക്കാന്‍ വേണം 154 റണ്‍സ്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിന് മുന്നില്‍ 154 റണ്‍സ് വിജയ ലക്ഷ്യം വച്ച് ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്. ടോസ് നേടി പഞ്ചാബ് ലഖ്‌നൗവിനെ ബാറ്റിങിന് അയയ്ക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സാണ് ലഖ്‌നൗ കണ്ടെത്തിയത്. 

ക്വിന്റണ്‍ ഡി കോക്ക് (46), ദീപക് ഹൂഡ (34) എന്നിവര്‍ മാത്രമാണ് ലഖ്‌നൗ നിരയില്‍ തിളങ്ങിയത്. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ പിഴുത് പഞ്ചാബ് ബൗളര്‍മാര്‍ ലഖ്‌നൗ നിരയെ സമ്മര്‍ദ്ദത്തിലാക്കി. 

37 പന്തുകള്‍ നേരിട്ട് നാല് ഫോറും രണ്ട് സിക്‌സും സഹിതമാണ് ഡി കോക്ക് 46 റണ്‍സ് കണ്ടെത്തിയത്. 28 പന്തില്‍ ഒരു ഫോറും രണ്ട് സിക്‌സും സഹിതമാണ് ഹൂഡ 34 റണ്‍സെടുത്തത്. 

ദുഷ്മന്ത ചമീര (17), മൊഹ്‌സിന്‍ ഖാന്‍ (പുറത്താകാതെ 13), ജാസന്‍ ഹോള്‍ഡര്‍ (11), എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ (6), ക്രുണാല്‍ പാണ്ഡ്യ (7), മാര്‍ക്കസ് സ്റ്റോയിനിസ് (1), ആയുഷ് ബദോനി (4) എന്നിവര്‍ ക്ഷണത്തില്‍ മടങ്ങിയത് ലഖ്‌നൗ സ്‌കോറിങിനെ സാരമായി ബാധിച്ചു. ആവേശ് ഖാന്‍ (2) പുറത്താകാതെ നിന്നു. 

പഞ്ചാബിനായി കഗിസോ റബാഡ നാല് വിക്കറ്റുകള്‍ വീഴ്ത്തി തിളങ്ങി. രാഹുല്‍ ചഹര്‍ രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. സന്ദീപ് ശര്‍മ നാലോവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി.

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി