കായികം

ഖത്തര്‍ ലോകകപ്പ്; ടിക്കറ്റുകള്‍ക്കായി രണ്ടര കോടി അപേക്ഷകള്‍; ഏറ്റവും കൂടുതല്‍ ആവശ്യക്കാര്‍ അര്‍ജന്റീനയുടെ മത്സരങ്ങള്‍ക്ക്‌

സമകാലിക മലയാളം ഡെസ്ക്

സൂറിച്ച്: ഖത്തര്‍ ലോകകപ്പ് മത്സരങ്ങളുടെ ടിക്കറ്റിനായുള്ള അപേക്ഷകരുടെ എണ്ണം രണ്ട് കോടി മുപ്പത്തിയഞ്ചു ലക്ഷം പിന്നിട്ടു. ഫിഫയാണ് ഇക്കാര്യം അറിയിച്ചത്. അര്‍ജന്റീനയുടെ മത്സരങ്ങള്‍ക്കാണ് ഏറ്റവും അധികം ആവശ്യക്കാരുള്ളത്. 

ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ അപേക്ഷകര്‍ വന്ന നാല് മത്സരങ്ങളില്‍ മൂന്നും അര്‍ജന്റീനയുടേതാണ്. മെക്‌സിക്കോ, സൗദി അറേബ്യ, പോളണ്ട് എന്നിവര്‍ക്കെതിരായ അര്‍ജന്റീനയുടെ മത്സരത്തിനാണ് കൂടുതല്‍ ആവശ്യക്കാര്‍. യുഎസ്എയ്ക്ക് എതിരായ ഇംഗ്ലണ്ടിന്റെ മത്സരത്തിനാണ് പിന്നെ കൂടുതല്‍ ആവശ്യക്കാര്‍ എത്തിയിരിക്കുന്നത്. 

നറുക്കെടുപ്പിലൂടെയാണ് ടിക്കറ്റുകള്‍ നല്‍കുക

ഖത്തര്‍, അര്‍ജന്റീന, ബ്രസീല്‍, ഇംഗ്ലണ്ട്, ഫ്രാന്‍സ്, മെക്‌സിക്കോ, സൗദി അറേബ്യ എന്നീ രാജ്യങ്ങളില്‍ നിന്നാണ് കൂടുതല്‍ അപേക്ഷകര്‍ എത്തിയിരിക്കുന്നത്. നിലവില്‍ അപേക്ഷിച്ച എല്ലാവര്‍ക്കും ടിക്കറ്റ് ലഭിക്കുമെന്ന് ഉറപ്പില്ല. നറുക്കെടുപ്പിലൂടെയാണ് ടിക്കറ്റുകള്‍ നല്‍കുക. ടിക്കറ്റ് ലഭിക്കാത്തവര്‍ക്ക് ടിക്കറ്റ് ലഭിക്കാന്‍ മറ്റൊരു അവസരം കൂടി ഒരുക്കും. നിഷ്‌കര്‍ശിച്ചിട്ടുള്ള ആവശ്യകതകള്‍ അപേക്ഷകര്‍ പാലിച്ചിട്ടുണ്ടോ എന്ന് നോക്കിയാവും നറുക്കെടുപ്പ്.

മെസിയുടെ അവസാന ലോകകപ്പായിരിക്കും ഖത്തറിലേത് എന്നാണ് വിലയിരുത്തപ്പെടുന്നത്. കോപ്പ ജയിച്ചതിന് പിന്നാലെ ലോകകപ്പില്‍ അര്‍ജന്റീനക്ക് മികച്ച മുന്നേറ്റം നടത്താനാവും എന്ന പ്രതീക്ഷകള്‍ ഉയര്‍ന്ന് കഴിഞ്ഞു. ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ ഒരു തോല്‍വി പോലും അര്‍ജന്റീന അറിഞ്ഞിട്ടില്ല. 33 മത്സരങ്ങളിലായി തോല്‍വി തൊടാതെയാണ് അര്‍ജന്റീനയുടെ കുതിപ്പ്.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു