കായികം

സ്വർണം നഷ്ടമായത് 0.05 സെക്കൻഡിന്റെ വ്യത്യാസത്തിൽ; ചരിത്രമെഴുതി ഇന്ത്യയുടെ അവിനാഷ് സേബിൾ; സ്റ്റീപ്പിൾ ചെയ്സിൽ വെള്ളി

സമകാലിക മലയാളം ഡെസ്ക്

ബിർമിങ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ ചരിത്രം എഴുതി ഇന്ത്യയുടെ അവിനാഷ് സേബിൾ. 3000 മീറ്റർ സ്റ്റീപ്പിൾ ചെയ്സിൽ വെള്ളി മെഡൽ നേടിയാണ് അവിനാഷ് ചരിത്രമെഴുതിയത്. ഇതാദ്യമായാണ് ഇന്ത്യ കോമൺവെൽത്ത് ​ഗെയിംസ് സ്റ്റീപ്പിൾ ചെയ്സിൽ മെ‍‍ഡൽ നേടുന്നത്. തലനാരിഴയ്ക്കാണ് താരത്തിന് സ്വർണം നഷ്ടമായത്. ദേശീയ റെക്കോർഡോടെയാണ് താരത്തിന്റെ വെള്ളി മെഡൽ നേട്ടം. 

27 കാരനായ താരം തന്റെ കരിയറിലെ ഏറ്റവും മികച്ച സമയം കുറിച്ചാണ് വെള്ളി മെ‍ഡൽ സ്വന്തമാക്കിയത്. ഇത് ഒൻപതാം തവണയാണ് തന്റെ തന്നെ ദേശീയ റെക്കോർഡ് അവിനാഷ് തകർത്തത്. എട്ട് മിനിറ്റ് 11.20 സെക്കന്റിൽ റേസ് പൂർത്തിയാക്കിയ താരത്തിന് 0.05 സെക്കൻഡിന്റെ വ്യത്യാസത്തിൽ ആണ് സ്വർണം നഷ്ടമായത്. എട്ട് മിനിറ്റ് 11.15 സെക്കന്റിൽ ഓടിയെത്തിയ കെനിയയുടെ അബ്രഹാം കിബിവോറ്റ് ആണ് സ്വർണം നേടിയത്. 

1998 മുതൽ നടന്ന 10 കോമൺവെൽത്ത് ഗെയിംസിലും ഈ ഇനത്തിൽ മൂന്ന് മെഡലുകളും കൈവശം വച്ചത് കെനിയൻ താരങ്ങൾ മാത്രം ആയിരുന്നു. ഇത്തവണ ഇന്ത്യൻ താരം വെള്ളി നേടുമ്പോൾ സ്വർണവും വെങ്കലവും കെനിയൻ താരങ്ങൾക്ക് തന്നെ. കെനിയൻ ആധിപത്യം തകർത്തു എന്നത് കൊണ്ട് തന്നെ അവിനാഷിന്റെ നേട്ടത്തിന് മാറ്റ് കൂടുതൽ ആണ്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

താനൂര്‍ കസ്റ്റഡി കൊലപാതകം; നാലു പൊലീസുകാര്‍ അറസ്റ്റില്‍

എംഎല്‍എ ബസില്‍ കയറി, മോശമായി പെരുമാറിയില്ല, യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ലെന്നും കണ്ടക്ടര്‍

ഭാര്യയുമായി പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റമല്ല: ഹൈക്കോടതി

'എന്നെ തോൽപ്പിക്കുന്ന ആളെ കല്ല്യാണം കഴിക്കും'- പുരുഷ താരങ്ങളെ ​ഗോദയിൽ മലർത്തിയടിച്ച ഹമീദ ബാനു

'നാട്ടു നാട്ടു'വിലെ സിഗ്നേച്ചര്‍ സ്റ്റെപ്പ് ലോകം ഏറ്റെടുത്തു; നൃത്തസംവിധായകനെ ആരും ആഘോഷിച്ചില്ലെന്ന് ബോസ്കോ മാർട്ടിസ്