കായികം

നൗകാമ്പില്‍ 9ാം നമ്പര്‍ ജഴ്‌സിയില്‍ ലെവന്‍ഡോസ്‌കി; മെസി വിളികളുമായി ആരാധകര്‍(വീഡിയോ)

സമകാലിക മലയാളം ഡെസ്ക്


നൗകാമ്പ്: ക്ലബിലേക്ക് എത്തിയ തങ്ങളുടെ പുതിയ സൂപ്പര്‍ താരത്തെ നൗകാമ്പില്‍ ആരാധകര്‍ക്ക് മുന്‍പില്‍ അവതരിപ്പിച്ച് ബാഴ്‌സ. എന്നാല്‍ ലെവന്‍ഡോസ്‌കി നൗകാമ്പില്‍ ആരാധകരുടെ മുന്‍പിലേക്ക് ആദ്യമായെത്തിയ ദിവസം മെസി വിളികളാണ് ഉയര്‍ന്നത്. 

മെസി ക്ലബ് വിട്ട് ഒരു സീസണ്‍ പിന്നിടുമ്പോഴും ബാഴ്‌സ ആരാധകരുടെ മനസില്‍ നിന്ന് അര്‍ജന്റൈന്‍ സൂപ്പര്‍ താരത്തിനോടുള്ള സ്‌നേഹം കുറയുന്നില്ല. നൗകാമ്പില്‍ മെസി വിളികളുമായി നിറയുന്ന ആരാധകരുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. 

9ാം നമ്പര്‍ ജഴ്‌സി അണിഞ്ഞാണ് ലെവന്‍ഡോസ്‌കി നൗകാമ്പില്‍ പ്രത്യക്ഷപ്പെട്ടത്. പ്രീസീസണ്‍ മത്സരങ്ങളില്‍ 12ാം നമ്പര്‍ ജഴ്‌സി അണിഞ്ഞായിരുന്നു ലെവന്‍ഡോസ്‌കി കളിച്ചത്. ബാഴ്‌സയില്‍ 9ാം നമ്പര്‍ ജഴ്‌സിയില്‍ കളിക്കുന്ന മെംഫിസ് ഡീപെയ്‌ ക്ലബില്‍ തുടരുമ്പോഴാണ് ലെവന്‍ഡോസ്‌കി ഈ ജഴ്‌സി നമ്പറില്‍ ഇറങ്ങുന്നത്. ബാഴ്‌സയിലെ തന്റെ കരിയറില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ജഴ്‌സി നമ്പര്‍ ലെവന്‍ഡോസ്‌കിക്ക് ഡീപെയ്‌ നല്‍കിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി