കായികം

'കുട്ടികളെ നമുക്ക് പാഡണിയിക്കാം'; വിന്‍സ്റ്റണ്‍ ബെഞ്ചമിന്റെ സഹായാഭ്യര്‍ഥന കേട്ട് പ്യൂമ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വെസ്റ്റ് ഇന്‍ഡീസിന്റെ യുവ താരങ്ങള്‍ക്ക് സഹായഹസ്തം നീട്ടി പ്യൂമ ഇന്ത്യ. വിന്‍ഡിസ് മുന്‍ പേസര്‍ വിന്‍സ്റ്റണ്‍ ബെഞ്ചമിന്റെ അഭ്യര്‍ഥനയോട് പ്രതികരിച്ചാണ് പ്യൂമ ഇന്ത്യ എത്തിയത്. 

വെസ്റ്റ് ഇന്‍ഡീസില്‍ ക്രിക്കറ്റ് പരിശീലനത്തിന് വേണ്ട സൗകര്യങ്ങള്‍ ഇല്ലെന്ന് ലോകത്തെ അറിയിച്ചാണ് വിന്‍സ്റ്റണ്‍ ബെഞ്ചമിന്‍ എത്തിയത്. ബാറ്റ് എങ്കിലും നല്‍കി സഹായിക്കണം എന്ന് സച്ചിനോട് വിന്‍ഡിസ് മുന്‍ പേസര്‍ അഭ്യര്‍ഥിച്ചത് വാര്‍ത്തയായിരുന്നു. 

നിങ്ങള്‍ പറഞ്ഞത് ഞങ്ങള്‍ കേട്ടു, വിന്‍സ്റ്റണ്‍, കൂട്ടികളെ നമുക്ക് പാഡണിയിക്കാം എന്നാണ് പ്യൂമ ട്വീറ്റ് ചെയ്തത്. നേരത്തെ മുഹമ്മദ് അസ്ഹറുദ്ദീനും സഹായ ഹസ്തം നീട്ടി എത്തിയിരുന്നു. അതിന് വിന്‍സ്റ്റണ്‍ ബെഞ്ചമിന്‍ നന്ദി പറഞ്ഞ് എത്തുകയും ചെയ്തു. 

2021ല്‍ സിംബാബ് വെ താരത്തിന് സഹായഹസ്തം നീട്ടിയും പ്യൂമ എത്തിയിരുന്നു. തന്റെ ഷൂവിന്റെ ദയനീയാവസ്ഥ പറഞ്ഞ സിംബാബ് വെ താരം റയാന്‍ ബേള്‍ എത്തിയപ്പോഴാണ് താരത്തിനും ടീം അംഗങ്ങള്‍ക്കും പ്യൂമ ഷൂസ് നല്‍കിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

എസി വാങ്ങാന്‍ പോകുകയാണോ? എന്തൊക്കെ ശ്രദ്ധിക്കണം, അറിയേണ്ടതെല്ലാം

'ആര്‍ത്തവ സമയത്ത് സ്വയം നിയന്ത്രിക്കാന്‍ കഴിയില്ല', അര്‍ധ നഗ്നയായി ഇറങ്ങിയോടിയതില്‍ പ്രതികരിച്ച് ബ്രിട്‌നി

ആദ്യം പോര്‍ച്ചുഗല്‍ പിന്നെ മാസിഡോണിയയിലേക്ക്; റിമയുടെ യാത്രാ വിശേഷങ്ങള്‍

പ്രണയവിവാഹത്തെ എതിര്‍ത്തു; മരുമകന്റെ മൂക്ക് മുറിച്ചെടുത്ത് മകളുടെ മാതാപിതാക്കള്‍