കായികം

മുംബൈ ടീമില്‍ അവസരമില്ല; അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ ഗോവയിലേക്ക് മാറുന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ ഡൊമസ്റ്റിക് ക്രിക്കറ്റില്‍ മുംബൈ ടീമില്‍ നിന്ന് മാറി ഗോവയിലേക്ക് ചേക്കേറാന്‍ ഒരുങ്ങുന്നു. മുംബൈ ടീമില്‍ അവസരങ്ങള്‍ ലഭിക്കാന്‍ പ്രയാസമാവുന്നതിനെ തുടര്‍ന്നാണ് മാറ്റം എന്നാണ് റിപ്പോര്‍ട്ടുകള്‍. 

അടുത്ത സീസണ്‍ മുതല്‍ മറ്റൊരു സംസ്ഥാനത്തിനായി കളിക്കാന്‍ അനുവിക്കണം എന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷനോട് അര്‍ജുന്‍ ആവശ്യപ്പെട്ടു. ഇതോടെ
ഗോവ ടീമിലേക്ക് അര്‍ജുന്‍ എത്തുമെന്ന് ഏറെ കുറെ ഉറപ്പായി കഴിഞ്ഞു. 

2020-21 സീസണില്‍ മുംബൈക്ക് വേണ്ടി സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ രണ്ട് മത്സരം മാത്രമാണ് അര്‍ജുന് കളിക്കാനായത്. അര്‍ജുന്റെ കരിയറില്‍ ഈ ഘട്ടത്തില്‍ കൂടുതല്‍ മത്സര സമയം ലഭിക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണെന്ന് എസ്ആര്‍ടി സ്‌പോര്‍ട്ട് മാനേജ്‌മെന്റ് പ്രതികരിച്ചു. 

ഇന്ത്യ അണ്ടര്‍ 19 ടീമിനൊപ്പം രണ്ട് അനൗദ്യോഗിക മത്സരങ്ങള്‍ അര്‍ജുന്‍ കളിച്ചിട്ടുണ്ട്. എന്നാല്‍ ഈ സീസണില്‍ ഒരു അവസരം പോലും നല്‍കാതെ മുംബൈ ടീം ഒഴിവാക്കിയത് അര്‍ജുനെ നിരാശപ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ഗോവയുടെ പ്രീ സീസണ്‍ സാധ്യതാ ടീമില്‍ അര്‍ജുനെ ഉള്‍പ്പെടുത്തിയേക്കുമെന്ന് ഗോവ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് സുരജ് ലോതിലകര്‍ പ്രതികരിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്

'ആ തീരുമാനം തെറ്റ്, ടീമിന് ഗുണം ചെയ്യില്ല'; ധോനി കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പഠാന്‍

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ശ്രദ്ധിക്കേണ്ട അഞ്ചുകാര്യങ്ങൾ

സ്മാര്‍ട്ട് സിറ്റിയിലെ അപകടം: ഒരാള്‍ മരിച്ചു; പരിക്കേറ്റ അഞ്ചുപേര്‍ ചികിത്സയില്‍