കായികം

പരിക്ക് ഗൗരവമേറിയത്, ബുമ്രയ്ക്ക് ട്വന്റി20 ലോകകപ്പും നഷ്ടമായേക്കും 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ സ്പീഡ് സ്റ്റാര്‍ ബുമ്രയ്ക്ക് ട്വന്റി20 ലോകകപ്പും നഷ്ടമായേക്കും. ബുമ്രയുടെ പരിക്ക് ഗൗരവമേറിയതാണ് എന്നാണ് ബിസിസിഐ വൃത്തങ്ങളുടെ പ്രതികരണം. 

പരിക്കിനെ തുടര്‍ന്ന് ഏഷ്യാ കപ്പ് ബുമ്രയ്ക്ക് നഷ്ടമായിരുന്നു. 2019ല്‍ താരത്തെ അലട്ടിയതിന് സമാനമായ പരിക്കാണ് ഇപ്പോള്‍ വീണ്ടുമെത്തുന്നത്. ട്വന്റി20 ലോകകപ്പ് സംഘത്തെ പ്രഖ്യാപിക്കാന്‍ ഒരു മാസം മാത്രം മുന്‍പിലുള്ളപ്പോഴാണ് സൂപ്പര്‍ താരം ലോകകപ്പിലുണ്ടാവില്ല എന്ന റിപ്പോര്‍ട്ടുകള്‍ ഇന്ത്യയെ അലട്ടുന്നത്. 

പഴയ പരുക്ക് തന്നെയാണ് വീണ്ടും അലട്ടുന്നത്. ഇതാണ് കൂടുതല്‍ ആശങ്കപ്പെടുത്തുന്നതെന്ന് ബിസിസിഐ ഓഫിഷ്യലിനെ ഉദ്ധരിച്ച് ഇന്‍സൈഡ്‌സ്‌പോര്‍ട്ട് റിപ്പോര്‍ട്ട് ചെയ്യുന്നു. ലോകകപ്പിന് ഇനി രണ്ട് മാസം മാത്രമാണ് ബാക്കിയുള്ളത്. ഈ സമയം പരിക്കേറ്റതാണ് കൂടുതല്‍ പ്രശ്‌നം സൃഷ്ടിക്കുന്നത്. ബുമ്രയെ മെഡിക്കല്‍ സംഘം സുക്ഷ്മമായി നിരീക്ഷിക്കുകയാണ്. ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളറാണ് ബുമ്ര. അതിനാല്‍ സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ടതുണ്ട്, ബിസിസിഐ വൃത്തങ്ങള്‍ പറയുന്നു. 

ബുമ്രയുടെ ബൗളിങ് ആക്ഷനാണ് പരിക്കിന് കാരണം എന്ന വാദവും പല കോണുകളില്‍ നിന്നും ശക്തമായിരുന്നു. എന്നാല്‍ പരിക്കില്‍ നിന്നെല്ലാം പുറത്തുവന്ന് നിര്‍ണായക മത്സരങ്ങള്‍ കളിച്ച് ബുമ്ര വിമര്‍ശകരുടെയെല്ലാം വായടപ്പിച്ചു. പക്ഷേ ഒരിക്കല്‍ കൂടി പരിക്ക് വീണ്ടും ബുമ്രയെ അലട്ടുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍