കായികം

'മിസ്റ്റര്‍ ആര്‍പി മണിക്കൂറുകളോളം കാത്തിരുന്നതായി ഉര്‍വശി റുട്ടേല; കള്ളം പറയുകയാണെന്ന് ഋഷഭ് പന്ത്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്തും ബോളിവുഡ് താരം ഉര്‍വശി റുട്ടേലയും തമ്മിലുള്ള കൊമ്പുകോര്‍ക്കല്‍ തുടരുന്നു. മിസ്റ്റര്‍ ആര്‍പി എന്ന് വിശേഷിപ്പിച്ച് അടുത്തിടെ ഒരു അഭിമുഖത്തില്‍ റുട്ടേല പറഞ്ഞ വാക്കുകളാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. 

ഹോട്ടല്‍ ലോബിയില്‍ തനിക്ക് വേണ്ടി മണിക്കൂറുകളോളം മിസ്റ്റര്‍ ആര്‍പി കാത്തുനിന്നു എന്നാണ് റുട്ടേല അഭിമുഖത്തില്‍ പറഞ്ഞത്. എന്നാല്‍ റുട്ടേല കള്ളം പറയുകയാണ് എന്നാണ് തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി ഋഷഭ് പന്ത് കുറിച്ചത്. പിന്നാലെ ഈ സ്റ്റോറി പന്ത് ഡിലീറ്റ് ചെയ്യുകയും ചെയ്തു. 

വാര്‍ത്തകളില്‍ ഇടം നേടാന്‍ വേണ്ടി ആളുകള്‍ കള്ളം പറയുന്നത് കാണുമ്പോള്‍ തമാശ തോന്നുന്നു. പ്രശസ്തി ലക്ഷ്യമിട്ടുള്ളതാണ് ഇത്. പേരിലും പ്രശസ്തിക്കും വേണ്ടി ആളുകള്‍ ദാഹിക്കുന്നത് കാണുമ്പോള്‍ സങ്കടമുണ്ടെന്നും ദൈവം അവരെ അനുഗ്രഹിക്കട്ടെ എന്നും ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ പന്ത് കുറിച്ചു. 

എന്നെ വെറുതെ വിടു സഹോദരി, നുണ പറയുന്നതിന് പരിധി ഉണ്ടെന്ന് എന്നെഴുതിയ ഹാഷ് ടാഗ് ആണ് പന്ത് ഒപ്പം ചേര്‍ത്തത്. പന്തിന്റെ പ്രതികരണത്തിന് പിന്നാലെ നടി റുട്ടേല മറുപടിയുമായി എത്തി. കൊച്ചനിയന്‍ ബാറ്റും ബോളും കളിക്കൂ എന്നാണ് റുട്ടേല ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി കുറിച്ചത്. ഒരു പെണ്‍കുട്ടി നിശബ്ദയാവുന്നത് മുതലെടുക്കാന്‍ നോക്കരുത് എന്നും റുട്ടേല പറയുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി