കായികം

'കോഹ്‌ലിയെ പോലെ മോശം അവസ്ഥ ബാബര്‍ അസമിന് ഉണ്ടാവില്ല'; കാരണം ചൂണ്ടി പാക് താരം

സമകാലിക മലയാളം ഡെസ്ക്

ലാഹോര്‍: ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെ പോലെ മോശം അവസ്ഥ പാക് നായകന്‍ ബാബര്‍ അസമിന് ഉണ്ടാവില്ലെന്ന് പാകിസ്ഥാന്‍ മുന്‍ താരം ആക്വിബ് ജാവേദ്. ബാബര്‍ സാങ്കേതികമായി മികച്ച് നില്‍ക്കുന്നതാണ് അതിന് കാരണം എന്നും ആക്വിബ് പറയുന്നു. 

രണ്ട് തരത്തിലുള്ള മഹത്തായ കളിക്കാരാണ് ഉള്ളത്. ചിലര്‍ മോശം ഫോമില്‍ ഒരുപാട് നാള്‍ തുടരും. എന്നാല്‍ സാങ്കേതികമായി മികച്ച് നില്‍ക്കുന്നവര്‍ക്ക് ഈ മോശം അവസ്ഥ അധിക നാള്‍ നീണ്ടുനില്‍ക്കില്ല. ബാബര്‍ അസം, കെയ്ന്‍ വില്യംസണ്‍, ജോ റൂട്ട് എന്നിവരെ പോലെ. ഇവരുടെ ദൗര്‍ബല്യം എന്ത് എന്ന് കണ്ടെത്തുക പ്രയാസമാണ്, ആക്വിബ് ജാവേദ് പറഞ്ഞു. 

ഓഫ് സ്റ്റംപിന് പുറത്ത് പന്ത് വരുമ്പോഴാണ് കോഹ്‌ലി പരുങ്ങുന്നത്. ജെയിംസ് ആന്‍ഡേഴ്‌സന്‍ ഒരുപാട് തവണ കോഹ്‌ലിയെ പുറത്താക്കിയിട്ടുണ്ട്. ഇവിടെ ശരീരത്തില്‍ നിന്ന് അകന്ന് ബാറ്റ് വീശാതിരിക്കാന്‍ ബോധപൂര്‍വം കോഹ് ലി ശ്രമിക്കുകയാണ്. നമ്മുടെ ടെക്‌നിക്കിന് മാറ്റം വരുത്തുകയാണ് എങ്കില്‍ അലട്ടിക്കൊണ്ടിരിക്കുന്ന പ്രശ്‌നം അവിടെ തുടരും. ഏറെ സമയം ക്രീസില്‍ നില്‍ക്കുന്ന ഇന്നിങ്‌സുകള്‍ തുടരെ വന്നാല്‍ മാത്രമാണ് കോഹ് ലിക്ക് ഫോമിലേക്ക് തിരികെ എത്താനാവുക, ആക്വിബ് ജാവേദ് പറഞ്ഞു.

ഏഷ്യാ കപ്പിലൂടെയാണ് ഇടവേളക്ക് ശേഷം കോഹ്‌ലി ടീമിലേക്ക് തിരിച്ചെത്തുക. ഓഗസ്റ്റ് 28ന് പാകിസ്ഥാന് എതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. പാകിസ്ഥാന് എതിരെ മികച്ച റെക്കോര്‍ഡ് ഉള്ള കോഹ് ലിക്ക് ഫോമിലേക്ക് തിരിച്ചെത്താന്‍ കഴിയും എന്നാണ് ആരാധകരുടെ പ്രതീക്ഷ. പാകിസ്ഥാന് എതിരെ 7 ഇന്നിങ്‌സില്‍ നിന്ന് 311 റണ്‍സ് ആണ് കോഹ് ലി സ്‌കോര്‍ ചെയ്തത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു