കായികം

സിന്‍സിനാറ്റി ഓപ്പണില്‍ ബ്ലോക്ക്ബസ്റ്റര്‍ പോരാട്ടം; സെറീനയും എമ്മാ റാഡുക്കാനുവും ഏറ്റുമുട്ടും 

സമകാലിക മലയാളം ഡെസ്ക്

ഒഹിയോ: സിന്‍സിനാറ്റി ഓപ്പണിന്റെ ആദ്യ റൗണ്ടില്‍ യുഎസ് ഓപ്പണ്‍ ചാമ്പ്യന്‍ എമ്മ റാഡുക്കാനു സെറിനാ വില്യംസിനെ നേരിടും. സിന്‍സിനാറ്റി ഓപ്പണ്‍ സിംഗിള്‍സിലെ 56 താരങ്ങളില്‍ ലോക ഒന്നാം നമ്പര്‍ താരം ഇഗാ ഷ്വാന്‍ടെക് ആണ് ടോപ് സീഡ്. 

കോര്‍ട്ടിനോട് വിടപറയാന്‍ നില്‍ക്കുന്ന സെറിനാ വില്യംസിന്റെ സിന്‍സിനാറ്റിയിലെ ആദ്യ മത്സരം ഓഗസ്റ്റ് 15നാണ്. ഇത് ആദ്യമായാണ് സെറീനയും 19കാരിയായ എമ്മ റാഡുക്കാനുവും നേര്‍ക്കുനേര്‍ വരുന്നത്. നാഷണല്‍ ബാങ്ക് ഓപ്പണില്‍ രണ്ടാം റൗണ്ടില്‍ സെറീന വീണിരുന്നു. 

ഈ വര്‍ഷം മൂന്ന് മത്സരങ്ങളാണ് സെറീന കളിച്ചത്. വിംബിള്‍ഡണില്‍ വൈല്‍ഡ് കാര്‍ഡായി 12 മാസത്തെ ഇടവേളക്ക് ശേഷമായിരുന്നു എത്തിയത്. എന്നാല്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി. 2021 ഫ്രഞ്ച് ഓപ്പണിന് ശേഷം ഈ ആഴ്ച കനേഡിയന്‍ ഓപ്പണിന്റെ ആദ്യ റൗണ്ടില്‍ നേടിയ ജയം മാത്രമാണ് സെറീനയുടെ പേരിലുള്ളത്. 

2021ലെ യുഎസ് ഓപ്പണ്‍ വിജയത്തിന് ശേഷം മറ്റൊരിടത്തും സെമിയിലേക്ക് എത്താന്‍ റാഡുകാനുവിന് കഴിഞ്ഞിട്ടില്ല. കോച്ചിങ് സ്റ്റാഫിലെ മാറ്റങ്ങളും പരിക്കും താരത്തിന് തിരിച്ചടിയായിരുന്നു. ഈ സീസണില്‍ തന്നെ മത്സരത്തിന് ഇടയില്‍ വെച്ച് മൂന്ന് വട്ടം റാഡുകാനുവിന് കോര്‍ട്ട് വിടേണ്ടി വന്നിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി