കായികം

സൗത്ത് ആഫ്രിക്കന്‍ ടി20 ലീഗില്‍ ധോനി കളിക്കുമോ? മെന്ററായി പോലും സാധിക്കില്ലെന്ന് ബിസിസിഐ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സൗത്ത് ആഫ്രിക്കന്‍ ട്വന്റി20 ലീഗില്‍ ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോനി കളിക്കുമോ എന്ന ചോദ്യത്തില്‍ പ്രതികരണവുമായി ബിസിസിഐ വൃത്തങ്ങള്‍. കളിക്കാരന്‍ എന്ന നിലയില്‍ മാത്രമല്ല, മെന്ററായി പോലും ധോനിക്ക് മറ്റ് ലീഗിലേക്ക് പോകാനാവില്ലെന്നാണ് ബിസിസിഐ വൃത്തങ്ങളുടെ പ്രതികരണം. 

രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ഐപിഎല്ലില്‍ നിന്ന് ധോനി വിരമിച്ചിട്ടില്ല എന്നതാണ് ഇതിന് കാരണം. ഇന്ത്യയിലെ ആഭ്യന്തര ലീഗുകള്‍ കളിക്കുന്ന താരങ്ങള്‍ക്കും വിദേശ ലീഗുകളില്‍ ഭാഗമാവാന്‍ വിലക്കുണ്ട്. ധോനിയുടെ ഐപിഎല്‍ ടീമായ ചെന്നൈ സൂപ്പര്‍ കിങ്‌സ് സൗത്ത് ആഫ്രിക്കന്‍ ലീഗിലും ടീമിനെ സ്വന്തമാക്കിയിരുന്നു. 

ബിസിസിഐയുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കണം

എന്നാല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഫ്രാഞ്ചൈസിയുടെ സൗത്ത് ആഫ്രിക്കന്‍ ട്വന്റി20 ലീഗ് ടീമില്‍ ധോനിക്ക് കളിക്കാന്‍ സാധിക്കില്ലെന്ന് ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ബിസിസിഐയുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചതിന് ശേഷം മാത്രമേ അതിന് സാധിക്കുകയുള്ളെന്നും ഇവര്‍ വ്യക്തമാക്കുന്നു.

ഇന്ത്യന്‍ കളിക്കാരെ വിദേശ ലീഗുകള്‍ കളിക്കാന്‍ അനുവദിക്കാത്തത് എന്തിനെന്ന് മനസിലാവുന്നില്ലെന്ന് ഓസ്‌ട്രേലിയന്‍ മുന്‍ താരം ആദം ഗില്‍ക്രിസ്റ്റ് അടുത്തിടെ പ്രതികരിച്ചിരുന്നു. എന്നാല്‍ ഞങ്ങളുടെ കാര്യങ്ങളില്‍ ഇടപെടേണ്ടതില്ല എന്നാണ് ഗില്‍ക്രിസ്റ്റിന് മറുപടി നല്‍കി ഇന്ത്യന്‍ മുന്‍ താരം സുനില്‍ ഗാവസ്‌കര്‍ പറഞ്ഞത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി