കായികം

'10 പെഗ് കുടിച്ച ഞാന്‍ ഉണരില്ലെന്ന് കോച്ച് കരുതി, ഞാന്‍ സെഞ്ചുറി അടിച്ചു'

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സാമ്പത്തിക പ്രയാസം നേരിടുന്നതായി വെളിപ്പെടുത്തിയാണ് ഇന്ത്യന്‍ മുന്‍ താരം വിനോദ് കാംബ്ലി അടുത്തിടെ എത്തിയത്. പരിശീല കുപ്പായം ലഭിച്ചാല്‍ തന്റെ മദ്യപാനവും അവസാനിപ്പിക്കാന്‍ തയ്യാറാണെന്നാണ് മിഡ് ഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വിനോദ് കാംബ്ലി ഇപ്പോള്‍ പറയുന്നത്. 

മത്സരത്തിന്റെ തലേദിവസം 10 പെഗ് മദ്യം കഴിച്ച് കിടന്നിട്ടും പിറ്റേ ദിവസം കാംബ്ലി സെഞ്ചുറി നേടിയെന്ന കഥ ക്രിക്കറ്റ് ലോകത്തുണ്ട്. എന്നാലിപ്പോള്‍ പരിശീലക റോളിലേക്ക് എത്തിയാല്‍ മദ്യപാനം നിര്‍ത്താന്‍ താന്‍ തയ്യാറാണെന്നാണ് താരം പറയുന്നു. 

എല്ലാവരും പാലിക്കേണ്ടതായ നിയമങ്ങളുണ്ട്. ചില കാര്യങ്ങള്‍ ചെയ്യാന്‍ പാടില്ല എന്നുണ്ടെങ്കില്‍ അത് ചെയ്യരുത്. മദ്യപിക്കരുത് എന്ന് എന്നോട് പറഞ്ഞാല്‍ ഞാന്‍ അത് നിര്‍ത്തും. അതില്‍ ഒരു പ്രശ്‌നവും ഇല്ല, മിഡ് ഡേയോട് കാംബ്ലി പറയുന്നു. 

സച്ചിന് എല്ലാം അറിയാം

ബിസിസിഐയില്‍ നിന്ന് ലഭിക്കുന്ന 30000 രൂപ പെന്‍ഷന്‍ മാത്രമാണ് തന്റെ ഇപ്പോഴത്തെ ഏക വരുമാന മാര്‍ഗം എന്നാണ് കാംബ്ലി വെളിപ്പെടുത്തിയത്. സച്ചിന് എല്ലാം അറിയാം എന്നും എന്നാല്‍ താന്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല. സച്ചിന്‍ എന്നും തനിക്കൊപ്പം ഉണ്ടായിരുന്നെന്നും കാംബ്ലി പറഞ്ഞിരുന്നു. 

21ാം വയസിലാണ് വിനോദ് കാംബ്ലി ടെസ്റ്റില്‍ ഇരട്ട ശതകം നേടി റെക്കോര്‍ഡിട്ടച്. ടെസ്റ്റില്‍ ഇരട്ട ശതകം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമായി മാറി. 14 ഇന്നിങ്‌സില്‍ നിന്ന് 1000 റണ്‍സ് കണ്ടെത്തിയ പ്രായം കുറഞ്ഞ ഇന്ത്യന്‍ താരവുമായിരുന്നു അദ്ദേഹം. നാല് സെഞ്ചുറിയും രണ്ട് ഇരട്ട ശതകവുമായി 54 എന്ന ബാറ്റിങ് ശരാശരിയില്‍ നില്‍ക്കുമ്പോഴാണ് 17 ടെസ്റ്റ് മാത്രം നീണ്ടുനിന്ന കരിയറിന് തിരശീല വീഴുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മുസ്തഫിസുറിനു പകരം സാന്റ്‌നര്‍; ചെന്നൈക്കെതിരെ പഞ്ചാബ് ആദ്യം ബൗള്‍ ചെയ്യും

റിലീസിന്റെ തലേദിവസം കഥ പ്രവചിച്ച് പോസ്റ്റ്: 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയെന്ന് ആരോപണം; ചർച്ചയായി നിഷാദ് കോയയുടെ പോസ്റ്റ്

വീണ്ടും ആള്‍ക്കൂട്ട വിചാരണ: 17കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മേഘാലയയില്‍ രണ്ടു യുവാക്കളെ തല്ലിക്കൊന്നു

'ഹർദിക് പാണ്ഡ്യയേക്കാൾ മികച്ച ഫാസ്റ്റ് ബൗളിങ് ഓൾ റൗണ്ടർ ഇന്ത്യയിൽ വേറെ ആരുണ്ട്?'