കായികം

അരങ്ങേറ്റത്തിന് ശേഷം തോല്‍വി അറിയാതെ 16 കളികള്‍; നേട്ടം തൊടുന്ന ആദ്യ ക്രിക്കറ്റ് താരമായി ദീപക് ഹൂഡ

സമകാലിക മലയാളം ഡെസ്ക്

ഹരാരെ: സിംബാബ്‌വെക്കെതിരായ രണ്ടാം ഏകദിനത്തിന് പിന്നാലെ റെക്കോര്‍ഡുകളിലൊന്ന് തന്റെ പേരിലാക്കി ബാറ്റര്‍ ദീപക് ഹൂഡ. ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചതിന് ശേഷം ദീപക് ഹൂഡ കളിച്ച ഒരു മത്സരത്തിലും ഇന്ത്യ തോല്‍വി അറിഞ്ഞിട്ടില്ല. 

ഏഴ് ഏകദിനവും 9 ട്വന്റി20യുമാണ് ദീപക് ഹൂഡ കളിച്ചത്. അരങ്ങേറ്റം കുറിച്ചതിന് ശേഷം ഒരു താരം തന്റെ ടീമിനൊപ്പം തോല്‍വി അറിയാതെ ഇത്രയും മത്സരം പിന്നിടുന്നത് ആദ്യമാണ്. അരങ്ങേറ്റം മുതല്‍ 15 മത്സരം തോല്‍വി അറിയാതെ കളിച്ച റൊമാനിയയുടെ സാത്വിക്കിന്റെ റെക്കോര്‍ഡ് ആണ് ഹൂഡ ഇവിടെ മറികടന്നത്. 

സൗത്ത് ആഫ്രിക്കയുടെ ഡേവിഡ് മില്ലര്‍ അരങ്ങേറ്റത്തിന് ശേഷം 13 മത്സരങ്ങളില്‍ തോല്‍വി അറിഞ്ഞില്ല. അരങ്ങേറ്റം കുറിച്ചത് മുതല്‍ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ മികവ് കാണിച്ച ദീപക് ഹൂഡ ഏഷ്യാ കപ്പ് ടീമിലും ഇടം കണ്ടെത്തി. 

ഈ വര്‍ഷത്തെ ട്വന്റി20 ലോകകപ്പ് ടീമിലും ഹൂഡയ്ക്ക് ഇടം നേടാനായേക്കും. വെസ്റ്റ് ഇന്‍ഡീസിന് എതിരായ രണ്ടാം ഏകദിനത്തില്‍ 36 പന്തില്‍ നിന്ന് 25 റണ്‍സ് ആണ് ഹൂഡ നേടിയത്. ഒരു വിക്കറ്റും താരം വീഴ്ത്തി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ