കായികം

ഇരട്ട ​ഗോളുമായി ലെവൻഡോസ്കി തുടങ്ങി; സൂപ്പർ സബായി അൻസു ഫാതി; ആദ്യ ജയം തൊട്ട് ബാഴ്സലോണ

സമകാലിക മലയാളം ഡെസ്ക്

മാ‍‍ഡ്രിഡ്: ലാലി​ഗയിലെ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി ബാഴ്സലോണ. റയൽ സോസിഡാഡിനെ എവേ പോരിൽ നേരിട്ട ബാഴ്സ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് വിജയിച്ചത്. സബ്ബായി വന്ന് രണ്ട് അസിസ്റ്റും ഒരു ഗോളും നേടിയ അൻസു ഫാതിയാണ് കളിയുടെ ഗതി മാറ്റിയത്. ലെവൻഡോസ്കി ഇരട്ട ഗോളുകളുമായി തിളങ്ങിയതും മത്സരത്തിന്റെ ഹൈലൈറ്റായി. 

മത്സരം തുടങ്ങി ആദ്യ മിനിറ്റിനുള്ളിൽ തന്നെ ലെവൻഡോസ്കി ബാഴ്സയ്ക്ക് ലീഡ് സമ്മാനിച്ചു. ബാൽഡെ നൽകിയ പാസിൽ നിന്നായിരുന്നു ലെവൻഡോസ്കിയുടെ ബാഴ്സ കരിയറിലെ ആദ്യ ഗോൾ പിറന്നത്. ഈ ഗോളിന് പെട്ടെന്ന് തന്നെ സൊസിഡാഡ് മറുപടി നൽകി. ആറാം മിനിറ്റിൽ ഇസാകിന്റെ ഗോളിൽ അവർ സമനില പിടിച്ചു. 

ആദ്യ പകുതിയിൽ രണ്ട് തവണ വല ചലിപ്പിക്കാനുള്ള അവസരം സോസിഡാഡ് സൃഷ്ടിച്ചെങ്കിലും ടെർ സ്റ്റി​ഗൻ ബാഴ്സയെ കാത്തു. 

രണ്ടാം പകുതി തുടങ്ങി 64ആം മിനിറ്റിൽ ഷാവി അൻസു ഫാതിയെ ഇറക്കി. രണ്ട് മിനിറ്റിനുള്ളിൽ ഒരു ബാക്ക് ഹീൽ അസിസ്റ്റിലൂടെ ഫാതി ഡെംബലെക്ക് അവസരം ഒരുക്കി. പിഴവില്ലാതെ താരം പന്ത് വലയിലാക്കി. രണ്ട് മിനിറ്റുകൾക്ക് ശേഷം വീണ്ടും അൻസു ഫാതി ഗോളിന് വഴിയൊരുക്കി. ഇത്തവണ ലെവൻഡൊസ്കി തന്റെ രണ്ടാം ​ഗോളും ടീമിന് മൂന്നാം ​ഗോളും സമ്മാനിച്ചു. 

79ാം മിനിറ്റിൽ അൻസു ഫാതിയുടെ ഗോൾ നേടി ബാഴ്സയുടെ നേട്ടം നാലിൽ എത്തിച്ചു. ലീഗിൽ രണ്ട് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ബാഴ്സക്ക് നാല് പോയിന്റുകളാണുള്ളത്. 

മറ്റ് മത്സരങ്ങളിൽ റയൽ മാഡ്രിഡ് 4-1ന് സെല്‍റ്റ വിഗോയെ വീഴ്ത്തി. അത്‌ലറ്റിക്കോ മാഡ്രിഡിനെ വിയാറല്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ