കായികം

ഋഷഭ് പന്തിനെതിരെ പന്തെറിയാനാണ് ആഗ്രഹം, സിക്‌സ് പറത്തിയാലും പ്രശ്‌നമില്ല: ബ്രെറ്റ് ലീ 

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: സച്ചിനും സെവാഗിനും ഞാന്‍ പന്തെറിഞ്ഞിട്ടുണ്ട്. എന്നാല്‍ ഋഷഭ് പന്തിന് ബൗള്‍ ചെയ്ത് സ്വയം വെല്ലുവിളിക്കാനാണ് ആഗ്രഹിക്കുന്നത്...ഓസീസ് മുന്‍ സ്പീഡ് സ്റ്റാര്‍ ബ്രെറ്റ് ലീയാണ് പന്തിനെതിരെ ബൗള്‍ ചെയ്യാനുള്ള ആഗ്രഹവും പ്രകടിപ്പിച്ച് എത്തുന്നത്. 

സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിരാട് കോഹ് ലി എന്നിവര്‍ക്കെതിരെ പന്തെറിയാനായതിന്റെ സന്തോഷം എനിക്കുണ്ട്. വിരേന്ദര്‍ സെവാഗിനും. ഋഷഭ് പന്തിന് പന്തെറിയുന്നതും എന്നെ ആവേശത്തിലാക്കും എന്ന് തോന്നുന്നു. 

കൗശലത്തോടെ ക്രീസില്‍ നടക്കുന്ന ആക്രമണകാരിയാണ് പന്ത്. സ്വയം വെല്ലുവിളി ഏറ്റെടുത്ത് എനിക്ക് ഋഷഭ് പന്തിനെതിരേയും പന്തെറിയാന്‍ ആഗ്രഹമുണ്ട്. പന്തിനെ നേരില്‍ കാണാനായതിന്റെ സന്തോഷം എനിക്ക് ലഭിച്ചിട്ടുണ്ട്. അണ്‍ഓര്‍ത്തഡോക്‌സ് ആണ് പന്തിന്റെ ശൈലി. ഇത് പന്തിനെതിരെ ബൗള്‍ ചെയ്യുക എന്നത് പ്രയാസമാക്കുന്നു. എനിക്കെതിരെ പന്ത് സിക്‌സ് പറത്തുമായിരിക്കും, എന്നാലും ഓക്കെയാണ്, ലീ പറയുന്നു. 

ഇന്ത്യയുടെ ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പര്‍ എന്ന സ്ഥാനം ഋഷഭ് പന്ത് ഉറപ്പിച്ച് കഴിഞ്ഞു. ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയിലെ മികവിന് പിന്നാലെ ഇംഗ്ലണ്ട് പര്യടനത്തിലും പന്ത് ബാറ്റിങ് മികവ് പുറത്തെടുത്തു. ടെസ്റ്റിലും ഏകദിനത്തിലും ഇംഗ്ലണ്ടില്‍ സെഞ്ചുറി നേടുന്ന ആദ്യ ഏഷ്യന്‍ വിക്കറ്റ് കിപ്പറായി പന്ത് മാറി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത