കായികം

ട്വന്റി20 ലോകകപ്പിലെ ഇന്ത്യാ-പാക് പോര് കാണാന്‍ മറ്റൊരു അവസരം കൂടി; സ്റ്റാന്‍ഡിങ് റൂം ടിക്കറ്റുകള്‍ വില്‍പ്പനക്ക് 

സമകാലിക മലയാളം ഡെസ്ക്

ദുബായ്: ട്വന്റി20 ലോകകപ്പിലെ ഇന്ത്യാ-പാക് മത്സരത്തിനായുള്ള സ്റ്റാന്‍ഡിങ് റൂം ടിക്കറ്റുകള്‍ പുറത്തിറക്കി. മത്സരത്തിന്റെ ജനറല്‍ ടിക്കറ്റുകള്‍ ഈ വര്‍ഷം ഫെബ്രുവരിയില്‍ വില്‍പ്പനക്ക് വെച്ചപ്പോള്‍ 5 മിനിറ്റിനുള്ളില്‍ വിറ്റ് പോയിരുന്നു. 

ഒക്ടോബര്‍ 23ന് എംസിജെയിലാണ് ട്വന്റി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ മത്സരം. 4000 സ്റ്റാന്‍ഡിങ് റൂം ടിക്കറ്റുകളാണ് വ്യാഴാഴ്ച വില്‍പ്പനക്കായി വെച്ചത്. ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന നിലയിലാണ് സ്റ്റാന്‍ഡിങ് റൂം ടിക്കറ്റുകള്‍ ലഭിക്കുക. 

ഐസിസി ഹോസ്പിറ്റാലിറ്റി, ഐസിസി ട്രാവല്‍ ആന്‍ഡ് ടൂര്‍സ് പ്രോഗാമിലെ ഏതാനും പാക്കേജുകള്‍ കൂടി വാങ്ങാന്‍ ആരാധകര്‍ക്ക് അവസരമുണ്ട്. ടിക്കറ്റുകള്‍ മറിച്ചുവില്‍ക്കാന്‍ സാധിക്കുന്ന റീ സെയില്‍ പ്ലാറ്റ്‌ഫോമും ടൂര്‍ണമെന്റ് ആരംഭിക്കുന്നതിന് അടുത്ത ദിവസങ്ങളില്‍ ആരംഭിക്കും. 

കുട്ടികള്‍ക്ക് സ്റ്റാന്‍ഡിങ് റൂം ടിക്കറ്റിന് 5 ഡോളറും(400രൂപ)മുതിര്‍ന്നവരുടെ ടിക്കറ്റിന് 20 ഡോളറും (1600 രൂപ) ആണ് വില വരുന്നത്. ട്വന്റി20 ലോകകപ്പ് ഫൈനലിനുള്ള ടിക്കറ്റും ലഭ്യമാണ്. നവംബര്‍ 13ന് എംസിജിയിലാണ് ഫൈനല്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി