കായികം

10 വര്‍ഷത്തിനിടയില്‍ ആദ്യം, ഒരു മാസം ബാറ്റ് തൊട്ടില്ല: വിരാട് കോഹ്‌ലി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കഴിഞ്ഞ 10 വര്‍ഷത്തിന് ഇടയില്‍ താന്‍ ആദ്യമായാണ് ഒരു മാസം ബാറ്റ് തൊടാതെ ഇരിക്കുന്നതെന്ന് വിരാട് കോഹ്‌ലി. മാനസികമായി തളര്‍ന്ന് നില്‍ക്കുകയാണ് എന്ന് തുറന്ന് പറയാന്‍ തനിക്ക് മടിയില്ലെന്നും കോഹ് ലി പറഞ്ഞു. 

മാനസികമായി തളര്‍ന്ന നിലയില്‍ നില്‍ക്കാന്‍ താത്പര്യം കാണില്ല. മാനസികമായി ശക്തനായ ഒരു വ്യക്തിയെ പോലെയാണ് എന്നെ തോന്നുക, ഞാന്‍ അങ്ങനെയാണ്. എന്നാല്‍ എല്ലാവര്‍ക്കും ഒരു പരിധിയുണ്ട്. ആ പരിധി തിരിച്ചറിയാനാവണം. അല്ലെങ്കില്‍ അത് അനാരോഗ്യകരമാവും എന്നും കോഹ്‌ലി പറയുന്നു. 

കഴിഞ്ഞ 10 വര്‍ഷത്തിന് ഇടയില്‍ ആദ്യമായാണ് ഒരു മാസം ഞാന്‍ ബാറ്റ് തൊടാതെയിരിക്കുന്നത്. അടുത്തിടെയായി എന്റെ തീവ്രത ഞാന്‍ മനപൂര്‍വം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുണ്ട്. ആ തീവ്രത നമുക്കുണ്ടെന്ന് സ്വയം ബോധ്യപ്പെടുത്താനാവും. പക്ഷേ എന്റെ ശരീരം പറയുന്നത് നിര്‍ത്താനാണ്. പിന്നോട്ട് മാറി നിന്ന് ഒരു ഇടവേള എടുക്കാനാണ് ശരീരം പറയുന്നത് എന്നും ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ പറയുന്നു. 

രാജ്യാന്തര ക്രിക്കറ്റില്‍ കോഹ്‌ലി സെഞ്ചുറി കണ്ടെത്തിയിട്ട് മൂന്ന് വര്‍ഷം പിന്നിട്ടു. ഇംഗ്ലണ്ട് പര്യടനത്തിലാണ് കോഹ്‌ലി അവസാനം കളിച്ചത്. ഏഷ്യാ കപ്പില്‍ പാകിസ്ഥാന് എതിരെ ഫോം വീണ്ടെടുത്ത് കോഹ് ലി മടങ്ങി എത്തും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ