കായികം

കമന്ററിക്കിടെ ദേഹാസ്വാസ്ഥ്യം; റിക്കി പോണ്ടിങ് ആശുപത്രിയില്‍ 

സമകാലിക മലയാളം ഡെസ്ക്

പെര്‍ത്ത്: ഓസ്‌ട്രേലിയന്‍ മുന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്ങിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓസ്‌ട്രേലിയ-വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റില്‍ കമന്ററിക്കിടയില്‍ ശാരീരിക ബുദ്ധിമുട്ട് നേരിട്ടതിനെ തുടര്‍ന്ന് പോണ്ടിങ്ങിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഹൃദയ സംബന്ധമായ പ്രശ്‌നത്തെ തുടര്‍ന്നാണ് പോണ്ടിങ്ങിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പോണ്ടിങ്ങിന്റെ ആരോഗ്യനിലയില്‍ ഭയപ്പെടാനില്ലെന്ന് സുഹൃത്തുക്കള്‍ അറിയിച്ചതായും സൂചനയുണ്ട്. ശാരീരികാസ്വാസ്ഥ്യം നേരിട്ടതിനെ തുടര്‍ന്ന് മുന്‍കരുതല്‍ എന്ന നിലയില്‍ പോണ്ടിങ് ആശുപത്രിയില്‍ പരിശോധനകള്‍ക്കായി എത്തിയതാണ് എന്നാണ് ഫോക്‌സ് സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 

റിക്കി പോണ്ടിങ്ങിന് സുഖമില്ലെന്നും പെര്‍ത്ത് ടെസ്റ്റിന്റെ ബാക്കി സെഷനില്‍് കമന്ററി ബോക്‌സില്‍ അദ്ദേഹം ഉണ്ടാവില്ലെന്നും ചാനല്‍ 7 വക്താവ് അറിയിച്ചു. ശനിയാഴ്ച ഓസ്‌ട്രേലിയ-വിന്‍ഡിസ് ടെസ്റ്റിന്റെ നാലാം ദിനം പോണ്ടിങ് കമന്ററി ബോക്‌സിലേക്ക് എത്തുമോയെന്നും വ്യക്തമല്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി

മൂന്ന് പവന്റെ സ്വര്‍ണമാലക്ക് വേണ്ടി അമ്മയെ കഴുത്തുഞെരിച്ചുകൊന്നു; മകന്‍ അറസ്റ്റില്‍

കലാമൂല്യവും വാണിജ്യമൂല്യവും അതിവിദഗ്ധമായി സമന്വയിപ്പിച്ചു, ഹരികുമാര്‍ മലയാള സിനിമയ്ക്ക് തീരാനഷ്ടം: മുഖ്യമന്ത്രി

അമിതവേഗതയിലെത്തിയ മാരുതി കാര്‍ ബൈക്കിടിച്ച് തെറിപ്പിച്ചു,യുവാവ് മരിച്ചു