കായികം

'ശാന്തരായിരിക്കൂ', ആരോഗ്യാവസ്ഥയെ കുറിച്ച് പ്രതികരിച്ച് പെലെ 

സമകാലിക മലയാളം ഡെസ്ക്

സാവോപോളോ: പെലെ കീമോതെറാപ്പിയോട് പ്രതികരിക്കുന്നില്ലെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയില്‍ ആരോഗ്യാവസ്ഥയെ കുറിച്ച് പ്രതികരിച്ച് ഇതിഹാസ താരം. എല്ലാവരോടും ശാന്തരായിരിക്കാനാണ് പെലെ ആവശ്യപ്പെടുന്നത്. ഞാന്‍ ശക്തനാണ് എന്നും പെലെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 

പെലെ കീമോതെറാപ്പിയോട് പ്രതികരിക്കുന്നില്ലെന്നും ആരോഗ്യനില വഷളായതായുമാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. ഇതോടെ അദ്ദേഹത്തെ പാലിയേറ്റീവ് കെയറിലേക്ക് മാറ്റിയതായും രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ചികിത്സയോട് പെലെ പ്രതികരിക്കുന്നുണ്ടെന്ന മെഡിക്കല്‍ ബുള്ളറ്റിനാണ് പെലെ ഇന്‍സ്റ്റഗ്രാമില്‍ ഇപ്പോള്‍ പങ്കുവെക്കുന്നത്. 

എല്ലാവരും ശാന്തരായും പോസിറ്റീവായുമിരിക്കണം. ഞാന്‍ ശക്തനാണ്. ഒരുപാട് പ്രതീക്ഷയുണ്ട്. സാധാരണ പോലെ എന്റെ ചികിത്സ തുടരുകയാണ്. മെഡിക്കല്‍, നഴ്‌സിങ് ടീമിന്റെ എല്ലാ കരുതലുകള്‍ക്കും ഞാന്‍ നന്ദി പറയുന്നു. ദൈവത്തില്‍ എനിക്ക് ഒരുപാട് വിശ്വാസമുണ്ട്. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി ലഭിക്കുന്ന സന്ദേശങ്ങള്‍ എന്നെ ഊര്‍ജസ്വലനാക്കുന്നു. ലോകകപ്പില്‍ ബ്രസിലിന്റെ കളിയും കാണുന്നു...എല്ലാത്തിനും നന്ദി, പെലെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 

പെലെ പങ്കുവെച്ച മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നത് ഇങ്ങനെ, കീമോതെറാപ്പി ചെയ്യുന്ന കാര്യം പരിശോധിക്കാന്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് പെലെയെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹം ചികിത്സയില്‍ തുടരുകയാണ്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. ശ്വാസകോശ അണുബാധയ്ക്ക് നല്‍കുന്ന ചികിത്സയോടും അദ്ദേഹം നന്നായി പ്രതികരിക്കുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിന് ഇടയില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായിട്ടില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

92,000 രൂപ വരുമാനമുള്ള മുഖ്യമന്ത്രിക്ക് എവിടുന്നാ കാശെന്ന് ചോദിക്കണോ?; പോയത് വിശ്രമിക്കാനെന്ന് എകെ ബാലന്‍

ജസ്റ്റിന്‍ ബീബര്‍ അച്ഛനാകുന്നു, നിറവയറുമായി ഹെയ്‌ലി: ചിത്രങ്ങള്‍ വൈറല്‍

പാലക്കാട് 67 കാരന്റെ മരണം വെസ്റ്റ്‌ നൈൽ പനി ബാധിച്ചെന്ന് സംശയം; ജാ​ഗ്രതാനിർദേശം നൽകി ആരോ​ഗ്യവകുപ്പ്

'സ്ത്രീകളുടെ അക്കൗണ്ടില്‍ ഓരോ ലക്ഷം രൂപ വീതം, രണ്ടു ഭാര്യമാരുണ്ടെങ്കില്‍ രണ്ടുലക്ഷം കിട്ടും'; വാഗ്ദാനവുമായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി

'നിര്‍മ്മാല്യത്തില്‍ തുടങ്ങി ശ്രീകോവില്‍ അടയ്ക്കുന്നത് വരെ, ഗുരുവായൂരിലെ ചടങ്ങുകളുടെ മനോഹര വിവരണം'; കൃഷ്ണലീല പ്രകാശനം ചെയ്തു