കായികം

ആദ്യം ലിസാന്‍ഡ്രോ, 97ാം മിനിറ്റില്‍ എമിലിയാനോ; അര്‍ജന്റീനയെ തുണച്ച രണ്ട് തകര്‍പ്പന്‍ സേവുകള്‍

സമകാലിക മലയാളം ഡെസ്ക്

ദോഹ: 2-0ന് മുന്‍പില്‍ നില്‍ക്കെ അര്‍ജന്റീനയെ സമ്മര്‍ദത്തിലാക്കിയാണ് ഓസ്‌ട്രേലിയ 77ാം മിനിറ്റില്‍ വല കുലുക്കിയത്. എന്‍സോയുടെ ദേഹത്ത് തട്ടി ഡിഫഌക്റ്റഡ് ആയി പന്ത് വലയിലെത്തിയതിന് പിന്നാലെ സമനില പിടിക്കാന്‍ ഓസ്‌ട്രേലിയക്ക് മുന്‍പില്‍ അവസാന മിനിറ്റുകളില്‍ സുവര്‍ണാവസരങ്ങള്‍ തെളിഞ്ഞു. എന്നാല്‍ ലിസാന്‍ഡ്രോ മാര്‍ട്ടിനെസും പിന്നാലെ എമിലിയാനോ മാര്‍ട്ടിനസും അര്‍ജന്റീനയുടെ ഹൃദയം തകരാതെ കാത്തു. 

81ാം മിനിറ്റിലാണ് ഓസ്‌ട്രേലിയക്ക് സമനില പിടിക്കാന്‍ വഴി തെളിഞ്ഞത്. ഓസ്‌ട്രേലിയയുടെ അസീസ് ബെര്‍ചിന്‍ പന്തുമായി ഗോള്‍മുഖത്തേക്ക് പാഞ്ഞു. ഗോള്‍വല ലക്ഷ്യമാക്കി വന്ന അസീസിന്റെ ഷോട്ട് തടഞ്ഞ് ലിസാന്‍ഡ്രോ മാര്‍ട്ടിനസിന്റെ ടാക്കില്‍ അര്‍ജന്റീനയുടെ രക്ഷയ്‌ക്കെത്തി. 

കളി അവസാനിക്കാന്‍ 40 മിനിറ്റ് ബാക്കി നില്‍ക്കെയാണ് ലിസാന്‍ഡ്രോ മാര്‍ട്ടിനസിനെ സ്‌കലോനി ഗ്രൗണ്ടിലേക്ക് ഇറക്കിയത്. 86 ശതമാനം പാസ് കൃത്യതയോടെയാണ് ലിസാന്‍ഡ്രോ നിറഞ്ഞത്. 25 ടച്ചുകള്‍ ലിസാന്‍ഡ്രോയില്‍ നിന്ന് വന്നപ്പോള്‍ അതില്‍ പതിനെട്ടും വിജയകരമായി പൂര്‍ത്തിയാക്കി. രണ്ട് ക്ലിയറന്‍സും ഒരു ബ്ലോക്കും അതില്‍ ഉള്‍പ്പെടുന്നു. 

അവസാന മിനിറ്റില്‍ ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസും ടീമിനെ രക്ഷിച്ചു. ഇഞ്ചുറി ടൈമില്‍ പെനാല്‍റ്റി ഏരിയയില്‍ സബ്സ്റ്റിറ്റിയൂട്ട് ആയ വന്ന ഗാരങ്ങിലേക്ക് പന്ത് എത്തി. അര്‍ജന്റീന ഗോള്‍കീപ്പര്‍ മാത്രമായിരുന്നു ഈ സമയം ഗാരങ്ങിന്റെ മുന്‍പില്‍. എന്നാല്‍ ബ്ലോക്ക് ചെയ്യാന്‍ എമിലിയാനോ മാര്‍ട്ടിനസിന് കഴിഞ്ഞു. പന്ത് കയ്യില്‍ പിടിച്ച് കമഴ്ന്ന് കിടക്കുന്ന എമിലിയാനോയുടെ മേല്‍ കിടന്നാണ് അര്‍ജന്റൈന്‍ താരങ്ങള്‍ അപകടം ഒഴിഞ്ഞുപോയതിന്റെ ആശ്വാസം പങ്കിട്ടത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍