കായികം

പിടിച്ചുനിന്നത് രാഹുല്‍ മാത്രം, അഞ്ച് വിക്കറ്റ് പിഴുത് ഷക്കീബ്; ഇന്ത്യ 186ന് ഓള്‍ഔട്ട് 

സമകാലിക മലയാളം ഡെസ്ക്

ധാക്ക: ബംഗ്ലാദേശിന് എതിരായ പരമ്പരയിലെ ആദ്യ ഏകദിനത്തില്‍ ഇന്ത്യ 186 റണ്‍സിന് ഓള്‍ഔട്ട്. 5 വിക്കറ്റ് വീഴ്ത്തി ഷക്കീബ് അല്‍ ഹസനും നാല് വിക്കറ്റ് പിഴുത ഇബാദത്ത് ഹൊസെയ്‌നും നിറഞ്ഞപ്പോള്‍ ഇന്ത്യ 41.2 ഓവറില്‍ 186 റണ്‍സിന് ഓള്‍ഔട്ടായി. 

70 പന്തില്‍ നിന്ന് 73 റണ്‍സ് നേടിയ കെ എല്‍ രാഹുല്‍ ആണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. മറ്റൊരു ഇന്ത്യന്‍ താരത്തിനും മുപ്പതിലേക്ക് സ്‌കോര്‍ എത്തിക്കാനായില്ല. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് ആറാം ഓവറില്‍ ടീം സ്‌കോര്‍ 23ല്‍ നില്‍ക്കുമ്പോള്‍ തന്നെ ശിഖര്‍ ധവാനെ നഷ്ടമായി. 7 റണ്‍സ് മാത്രം എടുത്ത ധവാനെ മെഹ്ദി ഹസനാണ് ബൗള്‍ഡാക്കിയത്. 

ഇന്ത്യന്‍ സ്‌കോര്‍ 50ലേക്ക് എത്തും മുന്‍പേ നായകന്‍ രോഹിത് ശര്‍മയേയും ഇന്ത്യക്ക് നഷ്ടമായി. 27 റണ്‍സ് മാത്രം എടുത്താണ് രോഹിത് മടങ്ങിയത്. അതേ ഓവറില്‍ തന്നെ വിരാട് കോഹ്‌ലിയേയും ഷക്കീബ് അല്‍ ഹസന്‍ മടക്കി. 9 റണ്‍സ് മാത്രമാണ് കോഹ്‌ലി സ്‌കോര്‍ ചെയ്തത്. 

പന്തിന്റെ അഭാവത്തില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പറായ കെ എല്‍ രാഹുല്‍ മധ്യനിരയില്‍ പിടിച്ചുനിന്നെങ്കിലും പിന്തുണ നല്‍കാന്‍ മറ്റൊരു താരത്തിനുമായില്ല. വാഷിങ്ടണ്‍ സുന്ദര്‍ 19 റണ്‍സും ഷഹ്ബാദ് അഹ്മദും ദീപക് ചഹറും പൂജ്യത്തിന് പുറത്തായി. ശാര്‍ദുല്‍ താക്കൂര്‍ രണ്ട് റണ്‍സിനും മുഹമ്മദ് സിറാജ് 9 റണ്‍സിനും മടങ്ങി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

നവകേരള ബസ് ബം​ഗളൂരു സര്‍വീസ് നാളെ മുതൽ; കോഴിക്കോട് നിന്ന് പുലർച്ചെ നാല് മണിക്ക് പുറപ്പെടും

ക്ഷേമനിധി പെൻഷനുകൾ കെ-സ്മാർട്ടുമായി ബന്ധിപ്പിക്കാൻ തദ്ദേശ വകുപ്പ്; പ്രത്യേക മൊഡ്യൂൾ വികസിപ്പിക്കും

നീണ്ട 12 വര്‍ഷം, ഒടുവില്‍ വാംഖഡെയില്‍ കൊല്‍ക്കത്ത മുംബൈയെ വീഴ്ത്തി!

ജനിച്ചയുടന്‍ വായില്‍ തുണിതിരുകി, കഴുത്തില്‍ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കി; കൊച്ചിയിലെ നവജാതശിശുവിന്റേത് അതിക്രൂര കൊലപാതകം