കായികം

ചരിത്രമെഴുതി 80ാം മിനിറ്റിലെ സബ്സ്റ്റിറ്റ്യൂഷൻ; 26 പേരെയും കളിപ്പിച്ച് ബ്രസീല്‍ 

സമകാലിക മലയാളം ഡെസ്ക്

ദോഹ: ദക്ഷിണ കൊറിയയെ 4-1ന് തകര്‍ത്ത് കരുത്ത് കാണിച്ചതിനൊപ്പം തങ്ങളുടെ ബെഞ്ച് സ്‌ട്രെങ്ത് കൂടി എതിരാളികള്‍ക്ക് ബോധ്യപ്പെടുത്തി ബ്രസീല്‍. ദക്ഷിണ കൊറിയക്കെതിരെ 80ാം മിനിറ്റില്‍ ഫസ്റ്റ് ചോയിസ് ഗോള്‍കീപ്പര്‍ ആലിസണ്‍ ബെക്കറിനെ സബ്സ്റ്റിറ്റ്യൂട്ട് ചെയ്ത് വെവെര്‍ടനെ കൊണ്ടുവന്നതോടെ തങ്ങളുടെ ലോകകപ്പ് സംഘത്തിലെ 26 പേരേയും കളിപ്പിച്ച് ബ്രസീല്‍ റെക്കോര്‍ഡിട്ടു. 

ലോകകപ്പിലെ തങ്ങളുടെ പ്രീക്വാര്‍ട്ടര്‍ മത്സരം കഴിയുന്നതോടെ 26 അംഗ സംഘത്തിലെ എല്ലാവര്‍ക്കും കഴിഞ്ഞ നാല് മത്സരങ്ങളിലായി കളിക്കാന്‍ ടിറ്റേ അവസരം നല്‍കി. ഒരു ലോകകപ്പ് എഡിഷനില്‍ തങ്ങളുടെ സംഘത്തിലെ 26 പേര്‍ക്കും കളിക്കാന്‍ അവസരം നല്‍കുന്ന ആദ്യ ടീമായി ബ്രസീല്‍ മാറി. സ്‌ക്വാഡിലെ 23 കളിക്കാര്‍ക്ക് അവസരം നല്‍കിയ നെതര്‍ലന്‍ഡ്‌സിന്റെ പേരിലെ റെക്കോര്‍ഡ് ആണ് ബ്രസീല്‍ മറികടന്നത്. 

കാമറൂണിന് എതിരെ ആദ്യ ഇലവനില്‍ 9 മാറ്റങ്ങളാണ് ടിറ്റേ വരുത്തിയത്

ഗ്രൂപ്പ് ഘട്ടത്തിലെ തങ്ങളുടെ അവസാന മത്സരത്തില്‍ ആദ്യ ഇലവനില്‍ 9 മാറ്റങ്ങളാണ് ടിറ്റേ വരുത്തിയത്. ഇവിടെ കാമറൂണിനോട് ഒരു ഗോളിന് ബ്രസീല്‍ തോല്‍വി വഴങ്ങി. എന്നാല്‍ നെയ്മര്‍ ടീമിലേക്ക് തിരിച്ചെത്തിയതോടെ ആക്രമണത്തിന് മൂര്‍ച്ച കൂട്ടിയ ബ്രസീല്‍ ആദ്യ പകുതിയില്‍ 4 വട്ടം വല കുലുക്കിയാണ് ദക്ഷിണ കൊറിയയെ തകര്‍ത്തത്. 

മൂന്ന് ലോകകപ്പ് എഡിഷനുകളിലായി സ്‌കോര്‍ ചെയ്യുന്ന മൂന്നാമത്തെ മാത്രം ബ്രസീല്‍ താരം എന്ന നേട്ടം നെയ്മറുടെ പേരിലേക്ക് എത്തി. പെലെയും റൊണാള്‍ഡോയുമാണ് ഈ നേട്ടത്തിലേക്ക് നെയ്മറിന് മുന്‍പേ എത്തിയവര്‍. 

ഈ റിപ്പോർട്ട് കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

40 മണിക്കൂര്‍ നീണ്ട തിരച്ചില്‍; മഹാദേവ് ബെറ്റിങ് ആപ്പ് കേസില്‍ നടന്‍ സാഹില്‍ ഖാന്‍ അറസ്റ്റില്‍

'ഞാന്‍ സഞ്ജുവിനൊപ്പം! ഇങ്ങനെ അവഗണിക്കുന്നത് അത്ഭുതപ്പെടുത്തുന്നു'

കടുത്ത ചൂടിൽ നിന്ന് ഭക്തർക്ക് ആശ്വാസം; ഗുരുവായൂർ ക്ഷേത്രത്തിൽ ശീതീകരണ സംവിധാനം സ്ഥാപിച്ചു, പഴനി മാതൃക

ഡ്രൈവ് ചെയ്യുമ്പോള്‍ പേഴ്‌സ് പിന്‍ പോക്കറ്റില്‍ വെയ്ക്കാറുണ്ടോ?; മുന്നറിയിപ്പ്